രാജധാനി ആഗസ്ത് ക്രാന്തി എക്സ്പ്രസിൽ വൻ മോഷണം.

ന്യൂദൽഹി: രാജധാനി ആഗസ്ത് ക്രാന്തി എക്സ്പ്രസിൽ വൻ മോഷണം. ട്രെയിനിലെ വിവിധ കോച്ചുകളിൽ നിന്നായി 15 ലക്ഷത്തോളം രൂപ മോഷണം പോയതായാണ് റിപ്പോർട്ട്. ബുധനാഴ്ച പുലർച്ചെ നാല് മണിക്ക് പുറപ്പെട്ട മുംബൈ-നിസാമുദ്ദീൻ എക്സ്പ്രസിലെ യാത്രികരുടെ പണമാണ് മോഷണം പോയത്.

ട്രെയിനിലെ യാത്രികരെ മയക്കിയശേഷമാണ് മോഷ്ടാക്കൾ മോഷണം നടത്തിയതെന്നാണ് പോലീസ് ഭാഷ്യം. ഒൻപത് എസി 2 ടയർ, 3 ടയർ കോച്ചുകളിലാണ് മോഷണം നടന്നത്. പണത്തിന് പുറമെ നിരവധി പേരുടെ സ്വർണാഭരണങ്ങളും നഷ്ട്പ്പെട്ടിട്ടുണ്ട്.

നിസാമുദ്ദീനിൽ എത്തിയപ്പോഴാണ് യാത്രക്കാരിലൊരാൾ തങ്ങൾ മോഷ്ടിക്കപ്പെട്ടുവെന്ന് അറിയാൻ കഴിഞ്ഞത്. തുടർന്ന് മറ്റുള്ളവർക്കൊപ്പം ചേർന്ന് റെയിൽവെ പോലീസിൽ പരാതി നൽകുകയായിരുന്നു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *