വനിതാ യാത്രക്കാരുടെ സുരക്ഷ, റെയിൽവേ സ്റ്റേഷനുകളിൽകൂടി സി.സി.ടി.വി കാമറ സ്ഥാപിക്കുന്നു

വനിതാ യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി രാജ്യത്തെ 983 റെയിൽവേ സ്റ്റേഷനുകളിൽകൂടി സി.സി.ടി.വി കാമറ സ്ഥാപിക്കുന്നു. നിർഭയ പദ്ധതിയുടെ ഭാഗമായി, 500 കോടിയോളം രൂപ ചെലവഴിച്ചാണ് കാമറകൾ സ്ഥാപിക്കുന്നത്.
ദൃശ്യങ്ങൾ മികവുറ്റ രീതിയിൽ പകർത്താൻ കഴിയുന്ന 19,000 ഹൈ ഡെഫിനിഷൻ സി.സി.ടി.വി കാമറകളാണ് സ്ഥാപിക്കുക. നിർഭയ പദ്ധതിപ്രകാരം 2013ലെ കേന്ദ്രബജറ്റിൽ, സ്ത്രീ സുരക്ഷയ്ക്കായി നീക്കിവെച്ച ആയിരം കോടി രൂപയുടെ ഫണ്ടിൽ നിന്നാകും ഈ പദ്ധതിയ്ക്കായി തുക ചെലിവടുന്നത്. നിലവിൽ 344 റെയിൽവേ സ്റ്റേഷനുകളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
രാജ്യത്തെ എല്ലാ സ്റ്റേഷനുകളിലും സി.സി.ടി.വി കാമറ സ്ഥാപിക്കുവാനുള്ള ശ്രമത്തിലാണ് റയിൽവേ അതോറിറ്റി. സ്റ്റേഷനുകളിൽ കൂടാതെ പ്രധാനപ്പെട്ട ട്രെയിനുകളിലും ഇത്തരം സംവിധാനം ഉടൻതന്നെ നിലവിൽ വരുമെന്നും റയിൽവേ വ്യക്തമാക്കി.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *