കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഉത്തര്‍പ്രദേശിലെ സംഘർഷബാധിത പ്രദേശമായ സഹരണ്‍പൂരില്‍ സന്ദർശനം നടത്തും.

ലക്നോ: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഉത്തര്‍പ്രദേശിലെ സംഘർഷബാധിത പ്രദേശമായ സഹരണ്‍പൂരില്‍ സന്ദർശനം നടത്തും. ഇവിടെ ദളിത് – രജ്പുത് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 15ലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

സംഘർഷത്തെത്തുടർന്ന് സ്ഥലത്തെ മൊബൈൽ- ഇന്‍റർനെറ്റ് സംവിധാനങ്ങൾ സർക്കാർ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. സംഘർഷത്തേക്കുറിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ബിഎസ്പി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ മായാവതിയുടെ റാലി നടക്കുന്നതിന് മുമ്പ് രജ്പുത് വിഭാഗക്കാരുടെ വീടിന് നേരെ കല്ലേറുണ്ടാവുകയും ഇതിന് പിന്നാലെ സംഘർഷമുണ്ടാവുകയായിരുന്നു. സംഘർഷത്തേത്തുടർന്ന് സഹരൺപൂരിലെ സുരക്ഷ ശക്തമാക്കിയിരുന്നു. പോലീസിന്‍റെ അഞ്ച് കമ്പനി സേനയേയാണ് ഇവിടെ അധികമായി വിന്യസിച്ചത്.

മായാവതിയുടെ സന്ദർശനമാണ് സംഘർഷത്തിന് കാരണമെന്ന് യുപി സർക്കാർ കുറ്റപ്പെടുത്തിയിരുന്നു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *