ബീഹാറിലെ മഹാസഖ്യത്തെ ജെഡിയു നേതാവ് നിതീഷ് കുമാർ വഞ്ചിച്ചുവെന്ന് രാഹുൽ ഗാന്ധി.

ന്യൂദൽഹി: ബീഹാറിലെ മഹാസഖ്യത്തെ ജെഡിയു നേതാവ് നിതീഷ് കുമാർ വഞ്ചിച്ചുവെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ബീഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ചുമതലയേറ്റതിനു പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

‘സ്വാർത്ഥനായ നിതീഷ് കുമാർ തങ്ങളെ ചതിച്ചു, കുറച്ച് ദിവസങ്ങൾക്ക് മുൻപ് താൻ നിതീഷിനെ കണ്ടിരുന്നു എന്നാൽ ഇപ്പോൾ നടത്തിയ പുതിയ നീക്കത്തിനെക്കുറിച്ച് ഒന്നും തന്നെ അദ്ദേഹം പ്രതികരിച്ചിരുന്നില്ല, പക്ഷേ ബിജെപിയുമായി ചേർന്ന് ജെഡിയു നടത്താൻ പോകുന്ന നീക്കങ്ങളെക്കുറിച്ച് തങ്ങൾക്ക് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു’- രാഹുൽ പറഞ്ഞു.

അതേ സമയം ബീഹാറിൽ ബിജെപി പിന്തുണയോടെ നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിയായി ബിജെപിയുടെ സുശീൽ മോദിയും ചുമതലയേറ്റു

******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *