ചൈനീസ് സ്ഥാനപതിയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി

ന്യൂദല്‍ഹി: ചൈനീസ് സ്ഥാനപതിയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയതായി ചൈനീസ് എംബസി. ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ലുവോ സാവോഹുയിയുമായി ജൂലായ് എട്ടിന് രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയതായി ചൈനീസ് എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പറയുന്നു.

ഇരു രാജ്യങ്ങളും തമ്മില്‍ നിലവിലുള്ള ഉഭയകക്ഷി ബന്ധം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായും വെബ്സൈറ്റ് പറയുന്നു. കൂടിക്കാഴ്ച സംബന്ധിച്ച്‌ നിരവധി റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ ഇത്തരമൊരു കൂടിക്കാഴ്ച നടന്നതായി സ്ഥിരീകരിക്കാന്‍ കോണ്‍ഗ്രസ് വിസമ്മതിച്ചു. വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സര്‍ജേവാല പറഞ്ഞു.

ഡോക്‌ലാമിലെ അതിർത്തി പ്രദേശത്ത് ചൈന ഇന്ത്യക്കെതിരെ പ്രകോപനം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ ചർച്ചയുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്ത് വരുന്നത്.

*****************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *