രാ​ജ്യ​ത്തെ മൊ​ത്തം ആ​ത്മ​ഹ​ത്യകളുടെ എ​ട്ടു മു​ത​ൽ പ​ത്തു ശ​ത​മാ​നം വ​രെ​യേ ക​ർ​ഷ​ക ആ​ത്മ​ഹത്യ​ക​ൾ ഉ​ള്ളൂ​വെ​ന്നു രാ​ധാ മോ​ഹ​ൻ സിം​ഗ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ മൊ​ത്തം ആ​ത്മ​ഹ​ത്യകളുടെ എ​ട്ടു മു​ത​ൽ പ​ത്തു ശ​ത​മാ​നം വ​രെ​യേ ക​ർ​ഷ​ക ആ​ത്മ​ഹത്യ​ക​ൾ ഉ​ള്ളൂ​വെ​ന്നു കൃ​ഷി​മ​ന്ത്രി രാ​ധാ മോ​ഹ​ൻ സിം​ഗ് രാ​ജ്യ​സ​ഭ​യി​ൽ. മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു കോ​ണ്‍ഗ്ര​സ് വാ​ക്കൗ​ട്ട് ന​ട​ത്തി. കാ​ർ​ഷി​ക പ്ര​തി​സ​ന്ധി സം​ബ​ന്ധി​ച്ചു ഹ്രസ്വ ച​ർ​ച്ച​യ്ക്ക് ഇ​ന്ന​ലെ രാ​ജ്യ​സ​ഭ​യി​ൽ മ​റു​പ​ടി പ​റ​യുകയായിരുന്നു മന്ത്രി.

ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ട പ്ര​സം​ഗ​ത്തി​ൽ അംഗങ്ങൾ ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ൾ​ക്കൊ​ന്നും മന്ത്രി കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കി​യ​തു​മി​ല്ല.

മ​ന്ത്രി​യു​ടെ മ​റു​പ​ടി​ക്കു പി​ന്നാ​ലെ, നി​ങ്ങ​ളു​ടെ പ​ദ്ധ​തി​ക​ൾ വ​ള​രെ ന​ല്ല​താ​ണ്. പ​ക്ഷേ അ​തി​ന്‍റെ നേ​ട്ട​ങ്ങ​ളൊ​ന്നും ക​ർ​ഷ​ക​ർ​ക്കു ല​ഭി​ക്കു​ന്നി​ല്ലെന്ന് കോ​ണ്‍ഗ്ര​സ് നേ​താ​വ് ദി​ഗ് വി​ജ​യ് സിം​ഗ് പ​റ​ഞ്ഞു. തു​ട​ർ​ന്ന് സ​ഭ വി​ട്ട സിം​ഗി​നു പി​ന്നാ​ലെ കോ​ണ്‍ഗ്ര​സ് അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​യി. രാ​ജ്യ​ത്ത് വ​ലി​യ വി​ള​വെ​ടു​പ്പു​ണ്ടാ​യി​രു​ന്ന​പ്പോ​ൾ ഗോ​ത​ന്പി​ന്‍റെ ഇ​റ​ക്കു​മ​തി​ച്ചു​ങ്കം കു​റ​ച്ച​ത് എ​ന്തി​നാ​ണെ​ന്നും കോ​ണ്‍ഗ്ര​സ് നേ​താ​വ് ചോ​ദി​ച്ചു.

******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *