രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ബിജെപി നേതാക്കൾ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും

 

ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി നേതാക്കൾ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയെ കണ്ടെത്തുവാൻ നിയോഗിച്ച മൂന്നംഗ സമിതിയാണ് സോണിയയുമായി കൂടിക്കാഴ്ച നടത്തുന്നത്. വെള്ളിയാഴ്ച രാജ്നാഥ് സിംഗ്, എം. വെങ്കയ്യ നായിഡു, അരുണ്‍ ജെയ്റ്റലി എന്നിവരടങ്ങുന്ന സമിതിയാണ് സോണിയയുമായി കൂടിക്കാഴ്ച നടത്തുന്നത്.

വെള്ളിയാഴ്ച സിപിഎം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിയുമായി സമിതി കൂടിക്കാഴ്ച നടത്തും. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുവേണ്ടിയാണ് നേതാക്കൾ സോണിയ ഗാന്ധിയും യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തുന്നത്.

സമിതിയിലെ അംഗങ്ങൾ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ജൂണ്‍ 23ന് എൻഡിഎ സ്ഥാനാർഥി പത്രിക സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *