പിണറായി സര്‍ക്കാരിനെതിരെയുള്ള പരാതികള്‍ പോളിറ്റ് ബ്യൂറോ പരിശോധിക്കും.

ന്യൂദല്‍ഹി: പിണറായി സര്‍ക്കാരിനെതിരെയുള്ള പരാതികള്‍ പോളിറ്റ് ബ്യൂറോ പരിശോധിക്കും. അടുത്ത പി.ബി പരാതികള്‍ ചര്‍ച്ചയ്ക്കെടുക്കും. സിപി‌എം കേന്ദ്രകമ്മിറ്റി യോഗത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ഭരണപരിഷ്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

മൂന്നാറിൽ കൈയേറ്റക്കാർക്ക് അനുകൂല നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ജിഎസ്‌ടി നടപ്പാക്കിയപ്പോൾ കേന്ദ്ര നിലപാടുകൾക്കു വിരുദ്ധമായി സർക്കാർ പെരുമാറിയെന്നും വി.എസ്. കുറ്റപ്പെടുത്തി. ജനങ്ങൾ പ്രതീക്ഷയോടെയാണ് എൽഡിഎഫ് സർക്കാരിനെ അധികാരത്തിൽ എത്തിച്ചത്. മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടു സർക്കാരിനു വലിയ വീഴ്ചകൾ സംഭവിച്ചുവെന്നും വി.എസ് വിമര്‍ശിച്ചു.

ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ നീക്കിയ നടപടികളിലും സർക്കാരിന്നു വീഴ്ച സംഭവിച്ചു. കൈയേറ്റ വിഷയങ്ങളിൽ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് സർക്കാർ ഉയർന്നില്ല. മെഡിക്കൽ കോളജ് ഫീസ് നിർണയത്തിലും സർക്കാരിനു വലിയ പാളിച്ച സംഭവിച്ചു. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജാഗ്രത കുറവുണ്ടെന്നും കേന്ദ്രകമ്മിറ്റിയിൽ നൽകിയ കുറിപ്പിൽ വി.എസ്. കുറ്റപ്പെടുത്തി.

 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *