ഉടൻവരുന്നു..! ഓ​രോ 50 കി​ലോ​മീ​റ്റ​റി​നു​ള്ളി​ലും പാ​സ്പോ​ർ​ട്ട് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഓ​രോ അ​ന്പ​തു കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ പാ​സ്പോ​ർ​ട്ട് കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി എം.​ജെ അ​ക്ബ​റാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. പാ​സ്പോ​ർ​ട്ട് ഓ​രോ പൗ​ര​ന്‍റെ​യും അ​വ​കാ​ശ​മാ​ണ്. അ​താ​രും ന​ൽ​കു​ന്ന ഔ​ദാ​ര്യ​മ​ല്ലെ​ന്നും ന​മ്മ​ൾ ജീ​വി​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​ലാ​ണെ​ന്നു​മാ​ണ് മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ​ത്.

 

 

 


ഇ​ന്ത്യ​യി​ലാ​ക​മാ​നം ഓ​രോ അ​ന്പ​തു കി​ലോ​മീ​റ്റ​റി​നു​ള്ളി​ലും പാ​സ്പോ​ർ​ട്ട് കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ പാ​സ്പോ​ർ​ട്ട് ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും വി​ദേ​ശ കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജി​ന്‍റെ​യും ല​ക്ഷ്യം. പാ​സ്പോ​ർ​ട്ട് കേ​ന്ദ്ര​ങ്ങ​ൾ​ക്കാ​യി ജ​ന​ങ്ങ​ൾ കാ​ത്തി​രു​ന്ന ഭൂ​ത​കാ​ല​ത്തി​ൽ നി​ന്നും പാ​സ്പോ​ർ​ട്ട് ഓ​ഫീ​സു​ക​ൾ ജ​ന​ങ്ങ​ൾ​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന കാ​ല​ത്തി​ലേ​ക്കു മാ​റു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *