ജി​എ​സ്ടി ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി പാ​ർ​ല​മെ​ന്‍റ് സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ഇ​ന്ന് അ​ർ​ധ​രാ​ത്രി ചേ​രു​ന്ന പ്ര​ത്യേ​ക സ​മ്മേ​ള​നം ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് കോ​ണ്‍ഗ്ര​സും ഇ​ട​തു​പാ​ർ​ട്ടി​ക​ളും

ന്യൂ​ഡ​ൽ​ഹി: ച​ര​ക്കു സേ​വ​ന നി​കു​തി (ജി​എ​സ്ടി)ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി പാ​ർ​ല​മെ​ന്‍റ് സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ഇ​ന്ന് അ​ർ​ധ​രാ​ത്രി ചേ​രു​ന്ന പ്ര​ത്യേ​ക സ​മ്മേ​ള​നം ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് കോ​ണ്‍ഗ്ര​സും ഇ​ട​തു​പാ​ർ​ട്ടി​ക​ളും അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷം വ്യ​ക്ത​മാ​ക്കി.

മോ​ദി​യോ​ടൊ​പ്പം വേ​ദി പ​ങ്കി​ടാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ ക്ഷ​ണം മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗ് നി​ര​സി​ച്ചെ​ങ്കി​ലും മ​റ്റൊ​രു മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​യ ജെ​ഡി​എ​സ് നേ​താ​വ് എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​റി​യി​ച്ചു. തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ് സ​മ്മേ​ള​നം ബ​ഹി​ഷ്ക​രി​ക്കു​മെ​ന്നു പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ബി​എ​സ്പി, എ​സ്പി, ഡി​എം​കെ തു​ട​ങ്ങി​യ​വ​രും മു​സ്‌​ലിം ലീ​ഗ് അ​ട​ക്ക​മു​ള്ള യു​പി​എ സ​ഖ്യ​ക​ക്ഷി​ക​ളും പ​ങ്കെ​ടു​ക്കി​ല്ല. എ​ന്നാ​ൽ, രാഷ്‌ട്രീ​യ അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ കേ​ര​ള കോ​ണ്‍ഗ്ര​സ്- എം ​ചെ​യ​ർ​മാ​നും ജി​എ​സ്ടി കൗ​ണ്‍സി​ൽ മു​ൻ ചെ​യ​ർ​മാ​നു​മാ​യ കെ.​എം. മാ​ണി​യും പാ​ർ​ട്ടി​യു​ടെ ര​ണ്ട് എം​പി​മാ​രും പാ​ർ​ല​മെ​ന്‍റി​ലെ പാ​തി​രാ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

സ്വ​ത​ന്ത്ര ഭാ​ര​ത​ത്തി​ലെ വി​പ്ല​വ​ക​ര​മാ​യ നികുതി പ​രി​ഷ്കാ​ര​ത്തി​ന് നാ​ന്ദി കു​റി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റി​ലെ പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ൽ രാ​ഷ്‌ട്രപ​തി പ്ര​ണാ​ബ് മു​ഖ​ർ​ജി​യും ഉ​പ​രാ​ഷ്‌ട്ര​പ​തി ഹ​മീ​ദ് അ​ൻ​സാ​രി​യും പ​ങ്കെ​ടു​ക്കു​മെ​ങ്കി​ലും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​കും മു​ഖ്യ പ്രാ​സം​ഗി​ക​ൻ. ലോ​ക്സ​ഭാ സ്പീ​ക്ക​ർ മീ​രാ കു​മാ​ർ, രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി.​ജെ. കു​ര്യ​ൻ, ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്‌റ്റ്‌ലി അ​ട​ക്ക​മു​ള്ള കേ​ന്ദ്ര​മ​ന്ത്രി​മാ​രും എ​ൻ​ഡി​എ നേ​താ​ക്ക​ൾ​ക്കും പു​റ​മേ ജി​എ​സ്ടി കൗ​ണ്‍സി​ൽ അം​ഗ​ങ്ങ​ളും മു​ൻ ചെ​യ​ർ​മാ​ന്മാ​രും പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​യി പ​ങ്കെ​ടു​ക്കും.

ക​ർ​ഷ​ക​ർ, ദ​ളി​ത​ർ, ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ദു​രി​തം നേ​രി​ടു​ന്പോ​ൾ രാ​ഷ്‌ട്രീയ മു​ത​ലെ​ടു​പ്പു മാ​ത്രം ല​ക്ഷ്യ​മാ​ക്കി​യു​ള്ള അ​ർ​ധ​രാ​ത്രി​യി​ലെ ഉ​ദ്ഘാ​ട​ന​ത്തോ​ടു യോ​ജി​ക്കാ​നാ​കി​ല്ലെ​ന്ന് കോ​ണ്‍ഗ്ര​സ് വ്യ​ക്ത​മാ​ക്കി. രാ​ജ്യ​മാ​കെ ഏ​കീ​കൃ​ത നി​കു​തി​യെ​ന്ന ആ​ശ​യ​ത്തി​നും ജി​എ​സ്ടി ന​ട​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കി​യ​ത് കോ​ണ്‍ഗ്ര​സ് ആ​ണെ​ങ്കി​ലും സാ​ധാ​ര​ണ​ക്കാ​രു​ടെ​യും ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രു​ടെ​യും ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​തെ​യാ​ണു എ​ൻ​ഡി​എ സ​ർ​ക്കാ​ർ തി​ര​ക്കു​പി​ടി​ച്ച് ജി​എ​സ്ടി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് കോ​ണ്‍ഗ്ര​സ് ആ​രോ​പി​ച്ചു.

കോ​ണ്‍ഗ്ര​സി​ന്‍റെ മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ ഗു​ലാം ന​ബി ആ​സാ​ദ്, മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, ആ​ന​ന്ദ് ശ​ർ​മ എ​ന്നി​വ​രാ​ണ് ബ​ഹി​ഷ്ക​ര​ണ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. നേ​ര​ത്തെ പാ​ർ​ട്ടി വക്താവ് സ​ത്യ​വ്ര​ത് ച​തു​ർ​വേ​ദി​യും ഇ​ക്കാ​ര്യം അ​റി​യി​ച്ചി​രു​ന്നു. ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യം ആ​ഘോ​ഷി​ക്കു​ന്ന​തി​നാ​യി മാ​ത്രം മൂ​ന്നു ത​വ​ണ​യേ അ​ർ​ധ​രാ​ത്രി പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ളി​ച്ചി​ട്ടു​ള്ളൂ​വെ​ന്നും സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യം രാഷ്‌ട്രീ​യ മു​ത​ലെ​ടു​പ്പാ​ണെ​ന്നും പ്ര​തി​പ​ക്ഷം ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​ത്യേ​ക സ​മ്മേ​ള​നം ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് സി​പി​ഐ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ, വി​ട്ടു​നി​ൽ​ക്കു​മെ​ന്നു സി​പി​എം അ​റി​യി​ച്ചു.

******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *