ഗുജറാത്തിലെ എംഎൽഎമാരെ ഒളിപ്പിച്ച റി​സോ​ർ​ട്ടി​ൽ റെ​യ്ഡ്: പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ന്‍റെ ഇ​​​​രു​​​​സ​​​​ഭ​​​​ക​​​​ളി​​​​ലും പ്ര​​​​തി​​​​പ​​​​ക്ഷ ബ​​​​ഹ​​​​ളം.

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ കോ​​​​ണ്‍ഗ്ര​​​​സ് എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രെ പാ​​​​ർ​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ക​​​​ർ​​​​ണാ​​​​ട​​​​ക മ​​​​ന്ത്രി ഡി.​​​​കെ. ശി​​​​വ​​​​കു​​​​മാ​​​​റി​​​​ന്‍റെ റി​​​​സോ​​​​ർ​​​​ട്ടി​​​​ലും വീ​​​​ടു​​​​ക​​​​ളി​​​​ലും ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലും അ​​​​ട​​​​ക്കം 39 കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ കേ​​​​ന്ദ്ര ആ​​​​ദാ​​​​യ നി​​​​കു​​​​തി വ​​​​കു​​​​പ്പു ന​​​​ട​​​​ത്തി​​​​യ റെ​​​​യ്ഡി​​​​നെ ചൊ​​​​ല്ലി പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ന്‍റെ ഇ​​​​രു​​​​സ​​​​ഭ​​​​ക​​​​ളി​​​​ലും പ്ര​​​​തി​​​​പ​​​​ക്ഷ ബ​​​​ഹ​​​​ളം.

പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ൽ രാ​​​​ജ്യ​​​​സ​​​​ഭ നാ​​​​ലു ത​​​​വ​​​​ണ നി​​​​ർ​​​​ത്തി​​​​വ​​​​ച്ച ശേ​​​​ഷം ഇ​​​​ന്നു വീ​​​​ണ്ടും ചേ​​​​രു​​​​ന്ന​​​​തി​​​​നാ​​​​യി പി​​​​രി​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ലോ​​​​ക്സ​​​​ഭ​​​​യി​​​​ലും ചൂ​​​​ടേ​​​​റി​​​​യ വാ​​​​ഗ്വാ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്കു ശേ​​​​ഷം കോ​​​​ണ്‍ഗ്ര​​​​സ് അം​​​​ഗ​​​​ങ്ങ​​​​ൾ വാ​​​​ക്കൗ​​​​ട്ട് ന​​​​ട​​​​ത്തി. പൊ​​​​ടു​​​​ന്ന​​​​നെ​​​​യു​​​​ള്ള റെ​​​​യ്ഡി​​​​ന്‍റെ സ​​​​മ​​​​യ​​​​വും സ്ഥ​​​ല​​​ങ്ങ​​​ളും വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തു കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ‍ അ​​​​ധി​​​​കാ​​​​ര ദു​​​​ർ​​​​വി​​​​നി​​​​യോ​​​​ഗ​​​​വും രാ​​​ഷ്‌​​​ട്രീ​​​യ​​​കു​​​​ത​​​​ന്ത്ര​​​​വും ആ​​​ണെ​​​ന്ന് കോൺഗ്രസ് ആ​​​​രോ​​​​പി​​​​ച്ചു.

എ​​​​ന്നാ​​​​ൽ, ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ രാ​​​​ജ്യ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​മാ​​​​യോ, റി​​​​സോ​​​​ർ​​​​ട്ടി​​​​ൽ താ​​​​മ​​​​സി​​​​ക്കു​​​​ന്ന ഗു​​​​ജ​​​​റാ​​​​ത്ത് എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രു​​​​മാ​​​​യോ ഇ​​​​ന്ന​​​​ല​​​​ത്തെ റെ​​​​യ്ഡി​​​​ന് ബ​​​​ന്ധ​​​​മി​​​​ല്ലെ​​​​ന്ന് ധ​​​​ന​​​​മ​​​​ന്ത്രി അ​​​​രു​​​​ണ്‍ ജ​​​​യ്‌റ്റ്‌ലി രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ൽ അ​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു.

റെ​​​​യ്ഡി​​​​നാ​​​​യി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ചെ​​​​ല്ലു​​​​ന്പോ​​​​ൾ മ​​​​ന്ത്രി ശി​​​​വ​​​​കു​​​​മാ​​​​ർ ക​​​​ട​​​​ലാ​​​​സു​​​​ക​​​​ൾ വ​​​​ലി​​​​ച്ചു​​​​കീ​​​​റി ന​​​​ശി​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​യാ​​​​ണ് ക​​​​ണ്ട​​​​തെ​​​​ന്നും ജ​​​യ്റ്റ്‌​​​ലി പ​​​​രി​​​​ഹ​​​​സി​​​​ച്ചു. കീ​​​​റി​​​​യ പേ​​​​പ്പ​​​​റു​​​​ക​​​​ളും രേ​​​​ഖ​​​​ക​​​​ളും വീ​​​​ണ്ടെ​​​​ടു​​​​ത്തു. ഗു​​​​ജ​​​​റാ​​​​ത്ത് എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രെ പ​​​​രി​​​​ശോ​​​​ധി​​​​ച്ചി​​​​ട്ടി​​​​ല്ല. ശി​​​​വ​​​​കു​​​​മാ​​​​റി​​​​നെ മാ​​​​ത്ര​​​​മാ​​​​ണ് ചോ​​​​ദ്യം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നാ​​​​യി കൊ​​​​ണ്ടു​​​​പോ​​​​യ​​​​ത്- ധ​​​​ന​​​​മ​​​​ന്ത്രി വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു. പ​​​​ണ​​​​വും അ​​​​ധി​​​​കാ​​​​ര​​​​വും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് കോ​​​​ണ്‍ഗ്ര​​​​സ് എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രെ റാ​​​​ഞ്ചു​​​ന്ന​​​തു ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നാ​​​​യു​​​​ള്ള പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ഏ​​​​കോ​​​​പി​​​​പ്പി​​​​ച്ചി​​​​രു​​​​ന്ന ശി​​​​വ​​​​കു​​​​മാ​​​​റി​​​​നെ​​​​യും സ​​​​ഹോ​​​​ദ​​​​ര​​​​നെ​​​​യും റെ​​​​യ്ഡ് ചെ​​​​യ്ത സ​​​​മ​​​​യ​​​​വും രീ​​​​തി​​​​യും ചോ​​​​ദ്യം ചെ​​​​യ്യ​​​​പ്പെ​​​​ടേ​​​​ണ്ട​​​​താ​​​​ണെ​​​​ന്ന് രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ൽ ആ​​​​ന​​​​ന്ദ് ശ​​​​ർ​​​​മ പ​​​​റ​​​​ഞ്ഞു.

ഭീ​​​​ഷ​​​​ണി​​​​യു​​​​ടെ​​​​യും ബ്ലാ​​​​ക്മെ​​​​യി​​​​ലിം​​​​ഗി​​​​ന്‍റെ​​​​യും നി​​​​ഴ​​​​ലി​​​​ൽ സ്വ​​​​ത​​​​ന്ത്ര​​​​മാ​​​​യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പോ​​​​ലും അ​​​​സാ​​​​ധ്യ​​​​മാ​​​​യി​​​​രി​​​​ക്കു​​​​ന്നു. സി​​​​ബി​​​​ഐ, ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി വ​​​​കു​​​​പ്പ് തു​​​​ട​​​​ങ്ങി​​​​യ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളെ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തെ വേ​​​​ട്ട​​​​യാ​​​​ടു​​​​ന്ന​​​​ത് ക​​​​ടു​​​​ത്ത അ​​​​ധി​​​​കാ​​​​ര ദു​​​​ർ​​​​വി​​​​നി​​​​യോ​​​​ഗ​​​​വും ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​ധ്വം​​​സ​​​ന​​​​വു​​​​മാ​​​​ണെ​​​​ന്ന് കോ​​​​ണ്‍ഗ്ര​​​​സ് നേ​​​​താ​​​​വ് പ​​​​റ​​​​ഞ്ഞു.

ഒ​​​​രു രാ​​​​ജ്യ​​​​സ​​​​ഭാ സീ​​​​റ്റ് ജ​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി മു​​​​ന്പൊ​​​​രി​​​​ക്ക​​​​ലു​​​​മി​​​​ല്ലാ​​​​ത്ത പ​​​​ക​​​​പോ​​​​ക്ക​​​​ലാ​​​​ണ് ബി​​​​ജെ​​​​പി ന​​​​ട​​​​ത്തു​​​​ന്ന​​​​തെ​​​​ന്ന് ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ കോ​​​​ണ്‍ഗ്ര​​​​സി​​​​ന്‍റെ രാ​​​​ജ്യ​​​​സ​​​​ഭാ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യും എ​​​​ഐ​​​​സി​​​​സി രാ​​​ഷ്‌​​​ട്രീ​​​യ സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​മാ​​​​യ അ​​​​ഹ​​​​മ്മ​​​​ദ് പ​​​​ട്ടേ​​​​ൽ പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *