ജ​മ്മു​കാ​ഷ്മീ​രി​ലെ നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട ഇ​ന്ത്യ​ൻ സൈ​നി​ക​രു​ടെ മൃ​ത​ദേ​ഹം പാ​ക് സൈ​നി​ക​ർ വി​കൃ​ത​മാ​ക്കി.

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട ഇ​ന്ത്യ​ൻ സൈ​നി​ക​രു​ടെ മൃ​ത​ദേ​ഹം പാ​ക് സൈ​നി​ക​ർ വി​കൃ​ത​മാ​ക്കി. ര​ണ്ട് ഇ​ന്ത്യ​ൻ സൈ​നി​ക​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് പാ​ക് സൈ​നി​ക​ർ അം​ഗഛേ​ദം വ​രു​ത്തി​യ​ത്. പാ​ക്കി​സ്ഥാ​ന്‍റേ​ത് നി​ന്ദ്യ​മാ​യ പ്ര​വൃ​ത്തി​യാ​ണെ​ന്ന് ഇ​ന്ത്യ പ്ര​തി​ക​രി​ച്ചു. പാ​ക് സൈ​ന്യ​ത്തി​ന്‍റെ ന​ട​പ​ടി​ക്ക് ഉ​ചി​ത​മാ​യ തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് ഇ​ന്ത്യ​ൻ ക​ര​സേ​ന വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ അ​തി​ർ​ത്തി​യി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യി.

രാ​വി​ലെ അ​തി​ർ​ത്തി​യി​ൽ പൂ​ഞ്ച് ജി​ല്ല​യി​ലെ കൃ​ഷ്ണ ഘാ​ട്ടി സെ​ക്ട​റി​ൽ പാ​ക് റോ​ക്ക​റ്റ് ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സൈനികരുടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് അം​ഗഛേ​ദം വ​രു​ത്തി വി​കൃ​ത​മാ​ക്കി​യ​ത്. പ​തി​വ് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന സൈ​നി​ക​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ബിഎ​സ്എ​ഫ് ജ​വാ​നും ക​ര​സേ​ന​യി​ലെ പ​ട്ടാ​ള​ക്കാ​ര​നു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഒ​രു ബി​എ​സ്എ​ഫ് ജ​വാ​ന് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

സൈ​നി​ക​ർ​ക്ക് ചേ​രാ​ത്ത പ്ര​വൃ​ത്തി​യാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യ​തെ​ന്ന് നോ​ർ​ത്തേ​ൺ ക​മാ​ൻ​ഡ​ർ പ​റ​ഞ്ഞു. പാ​ക്കി​സ്ഥാ​ന്‍റെ നി​ന്ദ്യ​മാ​യ ന​ട​പ​ടി​ക്ക് ഉ​ചി​ത​മാ​യ മ​റു​പ​ടി ഇ​ന്ത്യ ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ച് പാ​ക് സൈ​ന്യം റോ​ക്ക​റ്റ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

സ്വ​യം ഭ​ര​ണാ​ധി​കാ​രം നേ​ടു​ന്ന​തി​നാ​യു​ള്ള കാ​ഷ്മീ​രി ജ​ന​ത​യു​ടെ പോ​രാ​ട്ട​ത്തി​ന് പാ​ക്ക് സൈ​നി​ക മേ​ധാ​വി ഖ​മ​ർ ജാ​വേ​ദ് ബ​ജ്‌​വ സൈ​നി​ക പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് അ​തി​ർ​ത്തി​യി​ലെ സം​ഘ​ർ​ഷ​മെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. ഇ​ന്ന​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷ​മാ​ണ് ബ​ജ്‌​വ സൈ ​നി​ക സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത​ത്. പാ​കി​സ്ഥാ​ൻ വെ​ടി​നി​ർ​ത്ത​ൽ ലം​ഘി​ച്ചെ​ന്ന് ആ​രോ​പ​ണ​മു​ണ്ടാ​യ ഹാ​ജി പി​ർ പ്ര​വ​ശ്യ​യി​ൽ അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തു. ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ഏ​ത് ആ​ക്ര​മ​ണ​വും നേ​രി​ടാ​ൻ പാ​ക്കി​സ്ഥാ​ൻ സു​സ​ജ്ജ​മാ​ണെ​ന്നും ബ​ജ്‌​വ വ്യ​ക്ത​മാ​ക്കി.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *