ഇപിഎസും ഒപിഎസും ഡൽഹിയിൽ: ലയനത്തിനു പിന്തുണയുമായി ബിജെപി

ന്യൂഡൽഹി: അണ്ണാ ഡിഎംകെ ലയനം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി. എന്നാൽ ഇക്കാര്യത്തിൽ ചർച്ചകളൊന്നും ഇതുവരെ നടത്തിയിട്ടില്ലെന്നും വിശ്വാസവോട്ട് കൊണ്ടുവന്നാൽ വിജയിക്കുമെന്നും പളനിസ്വാമി പറഞ്ഞു.

അണ്ണാഡിഎംകെ(അമ്മ)യിൽനിന്നു ശശികലയെയും കുടുംബത്തെയും പൂർണമായി ഒഴിവാക്കിയാൽ ചർച്ചകൾക്കു തയാറാണെന്നു മുൻ മുഖ്യമന്ത്രി പനീർസെൽവം വ്യാഴാഴ്ച പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ലയനം നടക്കുമെന്നു പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞത്. അണ്ണാ ഡിഎംകെയിലെ ഇരു വിഭാഗം നേതാക്കളും ഇന്ന് ഡൽഹിൽ എത്തിയിരുന്നു. വെങ്കയ്യ നായിഡു സ്ഥാനമേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് ഇരു നേതാക്കളും ഡൽഹിയിൽ എത്തിയത്.

അതേസമയം, ലയനങ്ങൾക്കു പിന്തുണയുമായി തമിഴ്നാട് ബിജെപി ഘടകം രംഗത്തെത്തി. അണ്ണാ ഡിഎംകെയിലെ ഇരുവിഭാഗങ്ങളും ഒന്നിക്കുന്നത് സർക്കാരിന്‍റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ തമിഴ്ശായി സൗന്ദരരാജ് പറഞ്ഞു. ഇവരുടെ വിഭാഗീയത സർക്കാരിന്‍റെ പ്രവർത്തനങ്ങളെ ബാധിച്ചു. ഇവർ ഒന്നിക്കുകയാണെങ്കിൽ തമിഴ്നാട്ടിലെ ജനങ്ങൾക്കു നല്ല ഒരു സർക്കാരിനെ ലഭിക്കുമെന്നും തമിഴ്ശായി പറഞ്ഞു.

പളനിസ്വാമി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്. ഇരു മുന്നണികളും യോജിച്ചാൽ എൻഡിഎ മുന്നണിയിൽ പ്രവേശിക്കുമെന്നും സൂചനകൾ ഉണ്ട്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *