നി​രോ​ധി​ച്ച 500 രൂ​പ, 1000 രൂ​പ നോ​ട്ടു​ക​ൾ മാ​റ്റി​യെ​ടു​ക്കാ​ൻ ഒ​രു അ​വ​സ​രം കൂ​ടി ന​ൽ​കാ​മോ​യെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് സു​പ്രീം കോ​ട​തി.

ന്യൂ​ഡ​ല്‍​ഹി: നി​രോ​ധി​ച്ച 500 രൂ​പ, 1000 രൂ​പ നോ​ട്ടു​ക​ൾ മാ​റ്റി​യെ​ടു​ക്കാ​ൻ ഒ​രു അ​വ​സ​രം കൂ​ടി ന​ൽ​കാ​മോ​യെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് സു​പ്രീം കോ​ട​തി. നേ​ര​ത്തെ നി​ക്ഷേ​പി​ക്കാ​തി​രു​ന്ന​തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം അ​റി​യി​ച്ചാ​ൽ മാ​ത്ര​മാ​ണ് ഇ​ക്കാ​ര്യം പ​രി​ഗ​ണി​ക്കേ​ണ്ട​തെ​ന്നും സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് ജെ​എ​സ് ഖെ​ഹാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

വി​ഷ​യ​ത്തി​ല്‍ കോ​ട​തി കേ​ന്ദ്ര​ത്തോ​ട് സുപ്രീം കോടതി വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഈ ​മാ​സം 17ന​കം മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

2016 ന​വം​ബ​ര്‍ എ​ട്ടി​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി 500, 1000 നോ​ട്ടു​ക​ള്‍ പി​ന്‍​വ​ലി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ഡിം​സ​ബ​ർ 30ന് ​ബാ​ങ്കു​ക​ളി​ലൂ​ടെ​യും പോ​സ്റ്റ് ഓ​ഫീ​സി​ലൂ​ടെ​യും നി​രോ​ധി​ച്ച നോ​ട്ടു​ക​ൾ മാ​റ്റി​യെ​ടു​ക്കാ​നു​ള്ള അ​വ​സ​രം അ​വ​സാ​നി​ച്ചി​രു​ന്നു. മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടെ റി​സ​ർ​വ് ബാ​ങ്കി​ൽ നി​ക്ഷേ​പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി​യും ക​ഴി​ഞ്ഞു. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​മാ​യ​തി​നാ​ൽ നി​രോ​ധി​ച്ച നോ​ട്ടു​ക​ൾ ഇ​നി​യും സ്വീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നാണ് റി​സ​ർ​വ് ബാങ്കിന്‍റെ നിലപാട്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *