നിതീഷ് കുമാർ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

പാട്ന: രാജിവെച്ച ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബിജെപിയുടെ പിന്തുണയോടെ  വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വ്യാഴാഴ്ച രാവിലെ 10 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും.

നിതീഷ് കുമാറിനെ പിന്തുണയ്ക്കാൻ ഇന്നലെ ദൽഹിയിൽ ചേർന്ന ബിജെപി പാർലമെന്ററി ബോർഡ് യോഗം തീരുമാനിച്ചു. നിതീഷ് കുമാറിനെ നേതാവാക്കുന്നു എന്ന് വ്യക്തമാക്കിയുള്ള കത്ത് രാജ്ഭവനു ഫാക്സ് ആയി അയച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന നേതാവ് സുശീൽ മോദി അറിയിച്ചു. പാർട്ടി എംഎല്‍എമാരുടെ യോഗത്തിലാണു തീരുമാനം എടുത്തത്.

പാർട്ടി എംഎൽഎമാരുടെ യോഗത്തിനുശേഷം ബിജെപി നേതാക്കളായ സുശീൽ മോദിയും നിത്യാനന്ദ റായിയും മറ്റു പാർട്ടി എംഎൽഎമാരും നിതീഷ് കുമാറിന്റെ വീട്ടിലെത്തി. ഇവിടെ ജെഡിയു – ബിജെപി എംഎൽഎമാരുടെ യോഗം ചേർന്നു. സുശീൽ മോദിയെ ഉപമുഖ്യമന്ത്രിയാക്കുമെന്നാണ് സൂചന. നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ സർക്കാരുണ്ടാക്കാൻ പിന്തുണ നൽകുമെന്ന് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും നാളെ പാർലമെന്ററി പാർട്ടി യോഗത്തിനുശേഷം ഗവർണറെ കാണുമെന്നും ബിജെപി വ്യക്തമാക്കി.

ഇടക്കാല തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നില്ലെന്നു ബിജെപി കേന്ദ്രനേതൃത്വം അറിയിച്ചതായാണു സൂചന. ബിജെപി നേതാക്കളായ ജെ.പി. നഡ്ഡയും സഞ്ജയ് മായുഖും നാളെത്തന്നെ പട്ന സന്ദർശിക്കും. അതിനിടെ, മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള രാജിയെ അഭിനന്ദിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ സന്ദേശത്തിനു നിതീഷ് കുമാർ നന്ദി അറിയിച്ചു.

സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ പ്രതിയായ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജിവെക്കണമെന്ന നിലപാട് സഖ്യകക്ഷിയായ ആര്‍.ജെ.ഡി. പരസ്യമായി തള്ളിയതിന് പിന്നാലെയായിരുന്നു നിതീഷിന്റെ രാജി. ആര്‍.ജെ.ഡി. അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകനാണ് തേജസ്വി.

******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *