ജാ​ർ​ഖ​ണ്ഡി​ലെ രാം​ഘ​റി​ൽ ബീ​ഫ് ക​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് മു​സ്‌​ലിം മ​ധ്യ​വ​യ​സ്ക​നെ ത​ല്ലി​ക്കൊ​ന്ന സം​ഭ​വ​ത്തി​ൽ ബി​ജെ​പി നേ​താ​വ് അ​ട​ക്ക​മു​ള്ള​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ന്യൂ​ഡ​ൽ​ഹി: ജാ​ർ​ഖ​ണ്ഡി​ലെ രാം​ഘ​റി​ൽ ബീ​ഫ് ക​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് മു​സ്‌​ലിം മ​ധ്യ​വ​യ​സ്ക​നെ ത​ല്ലി​ക്കൊ​ന്ന സം​ഭ​വ​ത്തി​ൽ ബി​ജെ​പി നേ​താ​വ് അ​ട​ക്ക​മു​ള്ള​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. രാം​ഘ​ർ ബി​ജെ​പി വ​ക്താ​വാ​യ നി​ത്യാ​ന​ന്ദ് മെ​ഹ്തോ​യെ​യും മ​റ്റു ര​ണ്ടു പേ​രെ​യു​മാ​ണ് പാ​ർ​ട്ടി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പാ​പ്പു ബാ​ന​ർ​ജി​യു​ടെ വ​സ​തി​യി​ൽ നി​ന്നു ശ​നി​യാ​ഴ്ച പി​ടി​കൂ​ടി​യ​ത്. സം​ഭ​വം നേ​ര​ത്തെ ആ​സൂ​ത്ര​ണം ചെ​യ്ത കൊ​ല​പാ​ത​ക​മാ​ണെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

റാ​ഞ്ചി​ക്ക​ടു​ത്തു​ള്ള രാം​ഘ​റി​ൽ വ്യാ​ഴാ​ഴ്ച​യാ​ണ് അ​സ്ഗ​ർ അ​ൻ​സാ​രി​യെ​ന്ന ആ​ലി​മു​ദ്ദീ​നെ കാ​റി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ ഒ​രു കൂ​ട്ടം ആ​ളു​ക​ൾ ത​ട​ഞ്ഞു​നി​ർ​ത്തി ത​ല്ലി​ച്ച​ത​ച്ച​ത്. കാ​ർ ക​ത്തി​ക്കു​ക​യും ചെ​യ്തു. പ​ശു​വി​ന്‍റെ പേ​രി​ൽ ആ​ക്ര​മ​ണം ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​സ്താ​വ​ന ന​ട​ത്തി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ആ​ലി​മു​ദ്ദീ​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. നാ​ല്പ​ത്ത​ഞ്ചു​കാ​ര​നാ​യ നി​ത്യാ​ന​ന്ദാ​ണ് ആ​ക്ര​മ​ത്തി​ന് ജ​ന​ക്കൂ​ട്ട​ത്തെ പ്രേ​രി​പ്പി​ച്ച​തെ​ന്ന് സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ​യി​ൽ നി​ന്നു വ്യ​ക്ത​മാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ആ​ലി​മു​ദ്ദീ​നെ കാ​റി​ൽ നി​ന്നു വ​ലി​ച്ചി​റ​ക്കി​യ​തും നി​ത്യാ​ന​ന്ദാ​ണ്. ജ​ന​ക്കൂ​ട്ടം ആ​ലി​മു​ദ്ദീ​നെ ആ​ക്ര​മി​ക്കു​ന്പോ​ൾ ഇ​യാ​ൾ നോ​ക്കി​നി​ൽ​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.
നേ​ര​ത്തെ ത​ന്നെ ആ​സൂ​ത്ര​ണം ചെ​യ്ത കൊ​ല​പാ​ത​ക​മാ​ണി​തെ​ന്നു പോ​ലീ​സ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ആ​ർ.​കെ. മ​ല്ലി​ക്ക് പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​നാ​യി ആ​ലി​മു​ദ്ദീ​നെ ആ​ളു​ക​ൾ കാ​ത്തി​രു​ന്ന​താ​യി വീ​ഡി​യോ​യി​ൽ നി​ന്നു വ്യ​ക്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. ആ​ലി​മു​ദ്ദീ​നെ ആ​ക്ര​മി​ച്ച​വ​രി​ൽ ചി​ല​ർ​ക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​റ​ച്ചി വ്യാ​പാ​ര​ത്തി​ൽ പ​ങ്കു​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. സം​ഭ​വ ദി​വ​സം ഇ​ദ്ദേ​ഹം ഇ​റ​ച്ചി കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്നോ എ​ന്നും സം​ശ​യ​മു​ണ്ട്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട്ടു പേ​രെ തെ​ര​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ആ​ർ.​കെ. മ​ല്ലി​ക് പ​റ​ഞ്ഞു.

******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *