പ്രതികളുടെ വധശിക്ഷ ശരിവച്ച സുപ്രീം കോടതിവിധിയ പ്രകീർത്തിച്ച് ബോളീവുഡ് നടി പ്രിയങ്ക ചോപ്ര

പ്രതികളുടെ വധശിക്ഷ ശരിവച്ച സുപ്രീം കോടതിവിധിയ പ്രകീർത്തിച്ച് ബോളീവുഡ് നടി പ്രിയങ്ക ചോപ്ര. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയേക്കുറിച്ച് അഭിമാനിക്കുന്നുവെന്ന് പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു. അഞ്ചുവർഷത്തിനു ശേഷമാണെങ്കിലും വിധി നടപ്പിലാകുന്നതിൽ സന്തോഷമാണുള്ളത്. കേസിലെ പ്രതികൾക്കു മാത്രമല്ല ഇത്തരത്തിലുള്ള ക്രൂര പ്രവൃത്തികളിലേർപ്പെടുന്ന എല്ലാവർക്കുമുള്ള മുന്നറിയിപ്പും ഓർമ്മപ്പെടുത്തലുമാണ് ഈ വിധി. രാജ്യം മുഴുവൻ ഒരു മനസോടെ കാത്തിരുന്ന വിധിയാണിത്- പ്രിയങ്ക കുറിച്ചു.

21ാം നൂറ്റാണ്ടിലും ഇത്തരം ഹീനപ്രവൃത്തികൾ നമ്മുടെ രാജ്യത്ത് നടക്കുന്നത് ലജ്ജാവഹമാണ്. ഇതുപോലുള്ള സംഭവങ്ങൾ ഇനി ഉണ്ടാവാതിരിക്കട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം. ഇത്തരം സംഭവങ്ങൾക്കെതിരെ യോജിച്ച പ്രതിഷേധ ശബ്ദമുയരണം- പ്രിയങ്ക കൂട്ടിച്ചേർത്തു. നിർഭയയെ ആരും മറക്കാതിരിക്കട്ടെ എന്ന ഓർമ്മപ്പെടുത്തലോടെയാണ് താരം തന്‍റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

രാജ്യം നടുങ്ങിയ 2012-ലെ നിർഭയ കേസിലെ നാല് പ്രതികളുടെയും വധശിക്ഷ ശനിയാഴ്ചയാണ് സുപ്രീംകോടതി ശരിവച്ചത്. ഡൽഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കേസിലെ പ്രതികളായ അക്ഷയ്, പവൻ, വിനയ് ശർമ, മുകേഷ് എന്നിവർ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതി വിധി. ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പ്രതികളുടെ വിധി പ്രസ്താവിച്ചത്. സമാനതകളില്ലാത്ത നിഷ്ഠൂരവും ക്രൂരവുമായ കുറ്റകൃത്യമാണ് പ്രതികൾ ചെയ്തതെന്നും അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ച് പ്രതികൾക്ക് വിധിച്ച വധശിക്ഷ ശരിവയ്ക്കുന്നുവെന്നുമായിരുന്നു കോടതി നിരീക്ഷണം

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *