ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.

ന്യൂദൽഹി: ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‍ലി നായകനായ ടീമില്‍ ശ്രദ്ധേയമായ മാറ്റങ്ങളൊന്നുമില്ല. പരുക്കേറ്റ് പുറത്തായിരുന്ന ഓപ്പണർ രോഹിത് ശർമ, ആർ.അശ്വിൻ, മുഹമ്മദ് ഷാമി തുടങ്ങിയവർ ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.

ഐപിഎല്ലിൽ മികച്ച ഫോമിലുള്ള മനീഷ് പാണ്ഡെയും ടീമിലുണ്ട്. ദൽഹിയിൽ ചേർന്ന സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തിരഞ്ഞെടുത്തത്. വെറ്ററൻ താരം യുവരാജ് സിങ് ടീമിൽ സ്ഥാനം നിലനിർത്തിയപ്പോൾ, സുരേഷ് റെയ്ന പകരക്കാരുടെ നിരയിലാണ്. ഐപിഎല്ലില്‍ കളിക്കുന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് യോഗത്തില്‍ പങ്കെടുത്തത്

അടുത്തമാസം ഒന്നു മുതൽ പതിനെട്ടു വരെ ഇംഗ്ലണ്ടിൽ വച്ചാണ് ടൂര്‍ണമെന്റ്.

ടീം: വിരാട് കോഹ്‍ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, രോഹിത് ശർമ, അജിങ്ക്യ രഹാനെ, എം.എസ്. ധോണി, യുവരാജ് സിങ്, കേദാർ ജാദവ്, ഹാർദിക് പാണ്ഡ്യ, ആർ.അശ്വിൻ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ഭുവനേശ്വർ കുമാർ, മനീഷ് പാണ്ഡെ, ജസ്പ്രീത് ബുംറ.

റിഷഭ് പന്ത്, കുൽദീപ് യാദവ്, ഷാർദുൽ താക്കൂർ, സുരേഷ് റെയ്ന, ദിനേഷ് കാർത്തിക്ക് എന്നിവരെ പകരക്കാരായും ഉൾപ്പെടുത്തിയിട്ടുണ്ട്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *