രണ്ടാനച്ഛന്റെ ക്രൂരമായ പീഡനത്തെ തുടര്‍ന്ന് ആറ് വയസുകാരി ഗുരുതരാവസ്ഥയില്‍.

ന്യൂദല്‍ഹി: രണ്ടാനച്ഛന്റെ ക്രൂരമായ പീഡനത്തെ തുടര്‍ന്ന് ആറ് വയസുകാരി ഗുരുതരാവസ്ഥയില്‍. ദക്ഷിണ ദല്‍ഹിയിലെ സാകേതിലാണ് സംഭവം. കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുട്ടിയെ രണ്ടാനച്ഛന്‍ പീഡനത്തിനിരയാക്കിയത്. കുട്ടി ഇപ്പോള്‍ ദല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.

രണ്ടാനച്ഛന്‍ തന്നെ ജോലി സ്ഥലത്ത് ക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്നും സംഭവം പുറത്തറിയിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി.

അയല്‍വാസിയായ യുവതിയാണ് സംഭവം ആദ്യം പുറത്തു കൊണ്ടു വന്നത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നും രക്തം വാര്‍ന്ന് ഒഴുകുന്നത് കണ്ട ഇവര്‍ ഉടന്‍ തന്നെ ദല്‍ഹി വനിതാ കമ്മിഷന്റെ ട്രോള്‍ ഫ്രീ നമ്പരായ 181 ലേക്ക് വിളിക്കുകയായിരുന്നു. തുടര്‍ന്ന് കമ്മിഷന്‍ അംഗങ്ങള്‍ സ്ഥലത്തെത്തി പെണ്‍കുട്ടിയെ പോലീസ് സ്റ്റേഷനിലേക്കും അവിടെ നിന്നും ആശുപത്രിയിലേക്കും മാറ്റി.

പെണ്‍കുട്ടിയുടെ ആന്തരികാവയവങ്ങളില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും അടിയന്തരമായി ശസ്ത്രക്രിയ ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *