അതിർത്തിയിൽ പാക്കിസ്ഥാൻ പ്രകോപനം തുടരുന്ന സാഹചര്യത്തിൽ കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഉന്നതതല യോഗം വിളിച്ചു.

ന്യൂഡൽഹി: അതിർത്തിയിൽ പാക്കിസ്ഥാൻ പ്രകോപനം തുടരുന്ന സാഹചര്യത്തിൽ കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഉന്നതതല യോഗം വിളിച്ചു. തുടർച്ചയായി മൂന്നാം ദിവസമാണ് രാജ്നാഥ് സിംഗ് യോഗം വിളിക്കുന്നത്. ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിൽ സുരക്ഷ അവലോകന യോഗമാണ് ബുധനാഴ്ച നടന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഡയറക്ടർ ഇന്‍റിലിജൻസ് ബ്യൂറോ മേധാവി രാജീവ് ജയിൻ, റിസർച്ച ആൻഡ് അനാലിസിസ് വിംഗ് മേധാവി അനിൽ ദസ്മന എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.

ചൊവ്വാഴ്ച രാജ്നാഥ് സിംഗ് ജമ്മുകാഷ്മീർ ഗവർണർ എൻ.എൻ. വോറയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കാഷ്മീരിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനുവേണ്ടിയാണ് ഗവർണറുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തിയത്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *