മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യാൻ ദീർഘകാല പ്രശ്ന പരിഹാരമാണ് വേണ്ടതെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്.

ന്യൂദല്‍ഹി: മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യാൻ ദീർഘകാല പ്രശ്ന പരിഹാരമാണ് വേണ്ടതെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. നക്സല്‍ ബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ​ കൂടിക്കാഴ്ചയിലാണ്​ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്​.

‘മാവോയിസ്റ്റുകളെ നിയന്ത്രിക്കുന്നതിന് ​പ്രത്യേക സൈനിക സംവിധാനമായ ‘സില്‍വര്‍ ബുള്ളറ്റ്’​ മാത്രം മതിയാവില്ല, ദീര്‍ഘകാല പ്രശ്നപരിഹാരമാണ്​ ആവശ്യം’- രാജ്നാഥ്​സിങ്​പറഞ്ഞു. ഛത്തിസ്ഗഢിലെ സുഖ്മയില്‍ 25 സൈനികര്‍ മാവോയിസ്റ്റ്​ ആക്രമണത്തില്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ്​ രാജ്നാഥ്​ സിങ് ​മുഖ്യമന്ത്രിമാരുടെയും പോലീസ്​മേധാവികളുടെയും യോഗം വിളിച്ചത്.

നിലവില്‍ മാവോയിസ്​റ്റ്​ അക്രമങ്ങളെ പ്രതിരോധിക്കുന്ന നയത്തില്‍ മാറ്റം വരുത്തണം. സുഖ്മയില്‍ ഉണ്ടായ ആക്രമണം ഇന്‍റലിജന്‍സ്​പരാജയം മാത്രമല്ല, വിവേക മുപയോഗിക്കുന്നതിലെ പരാജയം കൂടിയാണ്​. സൈനിക തന്ത്രങ്ങളെ തോല്‍പ്പിക്കുന്ന തരം മാര്‍ഗങ്ങളാണ്​ മാവോയിസ്റ്റുകള്‍ പ്രയോഗിക്കുന്നത്​. അത്​ മറികടക്കാനുള്ള സംവിധാനമാണ്​ഉയര്‍ത്തികൊണ്ടുവരേണ്ടത്​. സമര്‍ത്ഥവും പരപ്രേരണകൂടാതെ സാഹചര്യങ്ങളെ നേരിടാനും കഴിയുന്ന നേതൃത്വമാണ്​ സംസ്ഥാനങ്ങള്‍ക്ക്​ ഉണ്ടാകേണ്ടതെന്നും രാജ്നാഥ്​പറഞ്ഞു.

മഹാരാഷ്​ട്ര, ഒഡീഷ, ബിഹാര്‍, ഛത്തിസ്ഗഢ്​, ​ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്​ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ സംബന്ധിച്ചു. ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു, ഹന്‍സ് രാജ്​ അഹിര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്​ അജിത്​ ഡോവല്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ മദ്ധ്യപ്രദേശ്​, പശ്ചിമ ബംഗാള്‍, തെലങ്കാന, ആന്ധ്രപ്രദേശ്​ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ യോഗത്തിനെത്തിയില്ല.

 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *