വിലക്ക് വകവയ്‌ക്കാതെ രാഹുൽ ഗാന്ധിയുടെ സഹറൻപൂർ സന്ദർശനം

ന്യൂദൽഹി: ഉത്തർപ്രദേശിൽ സംഘർഷം നിലനിൽക്കുന്ന സഹറൻപൂർ സന്ദർശിക്കുന്നതിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിട്ടും വിലക്ക് വകവയ്‌ക്കാതെ കോൺഗ്രസ് ദേശീയ ഉപാദ്ധ്യക്ഷൻ അവിടേക്ക് പുറപ്പെട്ടു.

ദളിതരും മേൽജാതിക്കാരും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് നിരോധാനാജ്ഞ പ്രഖ്യാപിച്ച മേഖലയിൽ സന്ദശനം നടത്തുന്നതിന് രാഹുൽ ഗാന്ധിയെ പോലീസ് വിലക്കേർപ്പെടുത്തിയിരുന്നു. ഉത്തർപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷൻ രാജ് ബബ്ബർ, എ.ഐ.സി.സി ജനറൽ സെക്രട്ടറി ഗുലാംനബി ആസാദ് എന്നിവരുടെ ഒപ്പമാണ് രാഹുലിന്റെ സന്ദർശനം.

സംഘർഷം നടന്നതിന് ശേഷം ബി.എസ്.പി നേതാവ് മായാവതി സ്ഥലം സന്ദർശിച്ചതിന് പിന്നാലെ വീണ്ടും ആക്രമണം നടന്നിരുന്നു. ഇതിനെ തുടർന്നാണ് രാഷ്ട്രീയ നേതാക്കൾ സ്ഥലം സന്ദർശിക്കുന്നത് പോലീസ് വിലക്കിയത്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *