പ്രധാനമന്ത്രി ന​രേ​ന്ദ്ര​മോദിയുടെ യൂറോപ്പ് സന്ദർശനത്തിന് ഇന്ന് തുടക്കം

ന്യൂ​ദ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോദി നാ​ലു രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ന​ത്തി​ന്​ തി​ങ്ക​ളാ​ഴ്​​ച പു​റ​പ്പെ​ടും. ജ​ർ​മ​നി, സ്​​പെ​യി​ൻ, റ​ഷ്യ, ഫ്രാ​ൻ​സ്​ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. ഇൗ ​രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള സാ​മ്പ​ത്തി​ക​ബ​ന്ധം കൂ​ടു​ത​ൽ ശ​ക്​​തി​പ്പെ​ടു​ത്തു​ക​യും നി​ക്ഷേ​പം വ​ർ​ധി​പ്പി​ക്കു​ക​യു​മാ​ണ്​ സ​ന്ദ​ർ​ശ​ന​ത്തി​​െൻറ ല​ക്ഷ്യ​മെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ആ​റു​ദി​വ​സം നീ​ളു​ന്ന സ​ന്ദ​ർ​ശ​ന​ത്തി​ൽ ആ​ദ്യം ജ​ർ​മ​നി​യി​ലാ​ണ്​ എ​ത്തു​ക. അ​വി​ടെ ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ അം​ഗ​ല മെ​ർ​ക​ൽ അ​ട​ക്ക​മു​ള്ള​വ​രു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തും. ചൊ​വ്വാ​ഴ്​​ച അ​വി​ടെ​നി​ന്ന്​ സ്​​പെ​യി​നി​ലേ​ക്ക്​ പു​റ​പ്പെ​ടും. മൂ​ന്ന്​ പ​തി​റ്റാ​ണ്ടി​നി​ട​യി​ൽ ആ​ദ്യ​മാ​യാ​ണ്​ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി സ്​​പെ​യി​നി​ലെ​ത്തു​ന്ന​ത്.

സ്​​പെ​യി​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്​ ശേഷം റ​ഷ്യ​യി​ലേ​ക്ക് പോ​കും. ​ഇൗ ​മാ​സം 31 മു​ത​ൽ ജൂ​ൺ ര​ണ്ടു​വ​രെ​യു​ള്ള സ​ന്ദ​ർ​ശ​ന​ത്തി​ൽ റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​ വ്ലാ​ദി​മി​ർ പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തും. ജൂ​ൺ ര​ണ്ടി​ന്​ മോ​ദി ഫ്രാ​ൻ​സി​ലേ​ക്ക്​ പു​റ​പ്പെ​ടും. പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഫ്രാ​ൻ​സ്​ പ്ര​സി​ഡ​ൻ​റ്​ ഇ​മ്മാ​നു​വ​ൽ മാ​​ക്രോ​ണു​മാ​യി പാ​രി​സി​ൽ പ്ര​ധാ​ന​മ​ന്ത്രി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തും. മൂ​ന്നി​ന്​ പ്ര​ധാ​ന​മ​ന്ത്രി മ​ട​ങ്ങും.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *