ക​ർ​ഷ​ക​രു​ടേ​യും പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളു​ടേ​യും എ​തി​ർ​പ്പ് മ​റി​ക​ട​ന്ന് ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ ക​ടു​ക് കൃ​ഷി ചെ​യ്യാ​ൻ അ​നു​മ​തി​യാ​യി.

ന്യൂ​ഡ​ൽ‌​ഹി: ‌‌ക​ർ​ഷ​ക​രു​ടേ​യും പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളു​ടേ​യും എ​തി​ർ​പ്പ് മ​റി​ക​ട​ന്ന് ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ ക​ടു​ക് കൃ​ഷി ചെ​യ്യാ​ൻ അ​നു​മ​തി​യാ​യി. പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​മാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ശി​പാ​ർ​ശ​യ്ക്ക് അ​നു​മ​തി ന​ൽ​കി​യ​ത്. ഇ​തോ​ടെ ഇ​ന്ത്യ​യി​ൽ ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ ആ​ദ്യ ഭ​ക്ഷ്യ​വ​സ്തു​വാ​യി ക​ടു​ക് മാ​റു​ക​യാ​ണ്. വാ​ണി​ജ്യാ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​നു​മ​തി​യാ​ണ് ന​ല്‍​കി​യ​ത്. രാ​ജ്യ​ത്തെ ഗ​വേ​ഷ​ക​ര്‍ ജ​നി​ത​ക​മാ​റ്റ​ത്തി​ലൂ​ടെ വി​ക​സി​പ്പി​ച്ച ക​ടു​ക് വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​ല്‍​പാ​ദി​പ്പി​ക്കാ​ന്‍ അ​നു​മ​തി​ക്കാ​യി ജ​ന​റ്റി​ക് എ​ൻ​ജി​നീ​യ​റിം​ഗ് അ​പ്രൈ​സ​ൽ ക​മ്മി​റ്റി ന​ൽ​കി​യ ശി​പാ​ർ​ശ​യാ​ണ് സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച​ത്.

ഭ​ക്ഷ്യ എ​ണ്ണ​യു​ടെ ഇ​റ​ക്കു​മ​തി​ക്കാ​യി രാ​ജ്യം വ​ര്‍​ഷാ​വ​ര്‍​ഷം 10 ബി​ല്യ​ണ്‍ ഡോ​ള​ര്‍ ചെ​ല​വി​ടു​ന്നു​ണ്ടെ​ന്നും ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ ക​ടു​ക് വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​ല്‍​പാ​ദി​പ്പി​ക്കാ​നാ​യാ​ല്‍ ഇ​ത് പൂ​ര്‍​ണ​മാ​യും ഇ​ല്ലാ​താ​ക്കാ​നാ​കു​മെ​ന്നാ​ണ് ഗ​വേ​ഷ​ക​ര്‍ ക​രു​തു​ന്ന​ത്. ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ പ​രു​ത്തി​ക്കൃ​ഷി ചെ​യ്യു​ന്ന​തി​നെ മോ​ദി പ്രോ​ത്സാ​ഹി​പ്പി​ച്ചി​രു​ന്നു.

ക​ര്‍​ഷ​ക​ര്‍​ക്ക് ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കാ​ത്ത വി​ധ​ത്തി​ല്‍ ക​ടു​ക് കൃ​ഷി ചെ​യ്യാ​നാ​യാ​ല്‍ അ​ത് ആ​ഗോ​ള വി​പ​ണി​യി​ല്‍ ഇ​ന്ത്യ​ക്ക് വ​ന്‍ സാ​മ്പ​ത്തി​ക​ലാ​ഭ​മാ​യി​രി​ക്കും ഉ​ണ്ടാ​ക്കു​ക. സാ​ധാ​ര​ണ വി​ത്തി​ന​ങ്ങ​ളേ​ക്കാ​ള്‍ 38 ശ​ത​മാ​നം അ​ധി​ക​മാ​ണ് ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ വി​ത്തി​ല്‍​നി​ന്ന് ല​ഭി​ക്കു​ന്ന വി​ള​വ്. ജ​ന​തി​ക​മാ​റ്റം വ​രു​ത്തി​യ വി​ത്തു​ക​ളു​ടെ പ​രീ​ക്ഷ​ണം ഒ​രു പ​തി​റ്റാ​ണ്ടു​മു​മ്പ് ഇ​ന്ത്യ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​ന്ത്യ​യി​ലെ കാ​ലാ​വ​സ്ഥ​ക്ക​നു​സൃ​ത​മാ​യി വി​ത്തി​ന​ങ്ങ​ള്‍​ക്ക് നാ​ശം സം​ഭ​വി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​യി​രു​ന്ന​തി​നാ​ല്‍ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ മാ​റി​മാ​റി വ​രു​ന്ന സ​ര്‍​ക്കാ​റു​ക​ള്‍ വി​മു​ഖ​ത കാ​ണി​ച്ചി​രു​ന്നു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *