അരവിന്ദ് കേജരിവാളിനെതിരേ അഴിമതിയാരോപണം ഉന്നയിച്ച് കപിൽ മിശ്ര

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരേ അഴിമതിയാരോപണം ഉന്നയിച്ച മുൻ എഎപി നേതാവ് കപിൽ മിശ്ര ഇന്നു സിബിഐയ്ക്കു പരാതി നൽകും. ചൊവ്വാഴ്ച രാവിലെ സിബിഐ ഓഫീസിൽ എത്തുമെന്നും തന്‍റെ കൈവശമുള്ള തെളിവുകൾ കൈമാറുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിൽ വച്ച് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ കേജരിവാളിനു രണ്ടു കോടി രൂപ കോഴ നൽകുന്നതു താൻ നേരിട്ടു കണ്ടുവെന്നാണു കപിൽ മിശ്രയുടെ ആരോപണം.

അതേസമയം, ആരോപണവുമായി ബന്ധപ്പെട്ട് അരവിന്ദ് കേജരിവാൾ ഇന്നു നിയമസഭയിൽ വിശദീകരണം നൽകുമെന്നും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചതിനു പിന്നാലെ കപിൽ മിശ്രയെ എഎപിയിൽ നിന്നു പുറത്താക്കിയിരുന്നു. കേജരിവാളിനെതിരായ ആരോപണം പാർട്ടി തള്ളിക്കളയുകയും ചെയ്തു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *