നി​യ​ന്ത്ര​ണരേ​ഖ ക​ട​ന്നെ​ത്തി ര​ണ്ട് ഇ​ന്ത്യ​ൻ സൈ​നി​ക​രെ വ​ധി​ച്ച ശേ​ഷം ത​ല​യ​റ​ത്തു മാ​റ്റി​യ പാ​ക് സൈ​നി​ക ന​ട​പ​ടി​ക്കെ​തി​രേ രോ​ഷം പു​ക​യു​ന്നു.

ന്യൂ​ഡ​ൽ​ഹി: നി​യ​ന്ത്ര​ണരേ​ഖ ക​ട​ന്നെ​ത്തി ര​ണ്ട് ഇ​ന്ത്യ​ൻ സൈ​നി​ക​രെ വ​ധി​ച്ച ശേ​ഷം ത​ല​യ​റ​ത്തു മാ​റ്റി​യ പാ​ക് സൈ​നി​ക ന​ട​പ​ടി​ക്കെ​തി​രേ രോ​ഷം പു​ക​യു​ന്നു. പാ​ക്കി​സ്ഥാ​ന്‍റെ ന​ട​പ​ടി​ക്കു ത​ക്ക തി​രി​ച്ച​ടി ന​ൽ​കു​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ സൈ​ന്യ​ത്തി​നു പൂ​ർ​ണ സ്വാ​ത​ന്ത്ര്യം ന​ൽ​കി​യിട്ടു ണ്ടെന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. സൈ​നി​ക​രു​ടെ ജീ​വ​ത്യാ​ഗം വെ​റു​തെ​യാ​കി​ല്ലെ​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​റ​പ്പു​ന​ൽ​കി.

സൈ​നി​ക​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ വി​കൃ​ത​മാ​ക്കി​യതു നി​ന്ദ്യ​വും മ​നു​ഷ്യ​ത്വ​ര​ഹി​തവുമായ ന​ട​പ​ടി ആ​ണെ​ന്ന് പാ​ക്കി​സ്ഥാ​ൻ സൈ​നി​ക ഓ​പ്പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ലി​നെ ഹോ​ട്ട്‌​ലൈ​നി​ൽ വി​ളി​ച്ച് ഇ​ന്ത്യ​യു​ടെ സൈ​നി​ക ഓ​പ്പ​റേ​ഷ​നു​ക​ളു​ടെ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ല​ഫ്. ജ​ന​റ​ൽ എ.​കെ. ഭ​ട്ട് അ​റി​യി​ച്ചു. ഇ​ന്ത്യ​യു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം അ​റി​യി​ച്ച​തോ​ടൊ​പ്പം ഉ​ചി​ത​മാ​യ പ്ര​തി​ക​ര​ണ​ത്തി​ന് ഒ​രു​ങ്ങി​യി​രി​ക്കാ​നും ഭ​ട്ട് പാ​ക്കി​സ്ഥാ​നു മു​ന്ന​റി​യി​പ്പു ന​ൽ​കി.

എ​ന്നാ​ൽ, ഇ​ന്ത്യ​ൻ സൈ​നി​ക​രെ വ​ധി​ച്ചു​വെ​ന്നും ത​ല​യ​റത്തു​വെ​ന്നു​മു​ള്ള ആ​രോ​പ​ണം പാ​ക്കി​സ്ഥാ​ൻ നി​ഷേ​ധി​ച്ചു. വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ന്‍റെ ലം​ഘ​ന​മോ, ഇ​ന്ത്യ​ൻ സൈ​നി​ക​രു​ടെ മൃ​ത​ദേ​ഹം വി​കൃ​ത​മാ​ക്കലോ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന്പാ​ക്കി​സ്ഥാ​ൻ സൈ​ന്യം പ​ത്ര​ക്കു​റി​പ്പി​ൽ അ​വ​കാ​ശ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ൽ അ​തി​ർ​ത്തി ക​ട​ന്ന് ഇ​ന്ത്യ​ൻ സൈ​ന്യം ന​ട​ത്തി​യ മി​ന്ന​ലാ​ക്ര​മ​ണത്തേ​ക്കാ​ൾ രൂ​ക്ഷ​മാ​യ പ്ര​തി​ക​രണ​ത്തി​നാ​ണ് ഇ​ന്ത്യ ത​യാ​റെ​ടു​ക്കു​ന്ന​തെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​ന്ത്യ​ൻ സൈ​നി​ക​രു​ടെ ത​ല​യ​റത്ത​തി​നെ​തി​രേ രാ​ജ്യ​മെ​ന്പാ​ടും വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​ണ്ടാ​കു​ന്ന​ത് കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ സ​മ്മ​ർ​ദത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.

പ്ര​തി​രോ​ധവ​കു​പ്പി​ന്‍റെ കൂ​ടി ചു​മ​ത​ല​യു​ള്ള ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്‌ലി ഇ​ന്ന​ലെ രാ​വി​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ക​ണ്ടു സ്ഥി​തി​ഗ​തി​ക​ൾ വിലയിരു ത്തി. പിന്നീട് ഉ​ന്ന​ത സൈ​നി​ക മേ​ധാ​വി​ക​ളു​മാ​യും ജയ്റ്റ്‌ലി കൂ​ടി​യാ​ലോ​ച​ന​ ന​ട​ത്തി. സൈ​ന്യ​ത്തി​ൽ രാ​ജ്യ​ത്തി​നു പൂ​ർ​ണ വി​ശ്വാ​സ​മു​ണ്ടെ​ന്നും അ​വ​ർ ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജയ്റ്റ്‌ലി ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു.

ജ​മ്മു കാ​ഷ്മീ​ർ ഗ​വ​ർ​ണ​ർ എ​ൻ.​എ​ൻ. വോ​റ​യു​മാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് ഇ​ന്ന​ലെ കാ​ഷ്മീ​രി​ലെ​യും നി​യ​ന്ത്ര​ണ രേ​ഖ​യി​ലെയും സം​ഘ​ർ​ഷങ്ങ​ളെ​ക്കു​റി​ച്ചു ച​ർ​ച്ച ന​ട​ത്തി. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ മ​ന്ത്രി വി​ല​യി​രു​ത്തി. ഇ​ന്ത്യ​യു​ടെ ര​ണ്ടു സൈ​നി​ക​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളോ​ടു ക​ടു​ത്ത അ​നാ​ദ​ര​വു കാ​ട്ടി​യ പാ​ക്കി​സ്ഥാ​നു ത​ക്ക തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് ജ​യ്റ്റ്‌ലി തി​ങ്ക​ളാ​ഴ്ച ത​ന്നെ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു. പാ​ക് സൈ​ന്യ​ത്തി​ന്‍റെ കി​രാ​ത ന​ട​പ​ടി​ക്ക് ഉ​ചി​ത​മാ​യ തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് ഇ​ന്ത്യ​ൻ ക​ര​സേ​ന പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ജ​മ്മു കാ​ഷ്മീ​രി​ലെ പൂ​ഞ്ച് ജി​ല്ല​യി​ലെ കൃ​ഷ്ണ ഘാ​ട്ടി​സെ​ക്ട​റി​ലാ​ണ് നി​യ​ന്ത്ര​ണരേ​ഖ ക​ട​ന്നെ​ത്തി​യ പാ​ക്കി​സ്ഥാ​നി​ക​ൾ മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ ത​ല​യ​റക്കു​ക​യും അം​ഗ​ച്ഛേ​ദം ന​ട​ത്തു​ക​യും ചെ​യ്തു വി​കൃ​ത​മാ​ക്കി​യ​ത്. ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി​ക്കു ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം.
പ​തി​വു പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന ബി​എ​സ്എ​ഫ് ഇ​രു​ന്നൂ​റാം ബ​റ്റാ​ലി​യ​നി​ലെ ഹെ​ഡ് കോ​ണ്‍സ്റ്റ​ബി​ൾ പ്രേം ​സാ​ഗ​റി​നെ​യും 22 സി​ക്ക് റെ​ജി​മെ​ന്‍റി​ലെ നാ​യി​ബ് സു​ബേ​ദാ​ർ പ​രം​ജീ​ത് സിം​ഗി​നെ​യും ആ​ണു കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം വി​കൃ​ത​മാ​ക്കി​യ​ത്.

വ​ള​രെ ആ​സൂ​ത്രി​ത​മാ​യാ​ണു പാ​ക്കി​സ്ഥാ​ൻ അ​തി​ക്രൂ​ര​മാ​യ ഓ​പ്പ​റേ​ഷ​ൻ ന​ട​പ്പാ​ക്കി​യ​തെ​ന്ന് ഇ​ന്ത്യ​ൻ അ​തി​ർ​ത്തി ര​ക്ഷാ​സേ​ന പ​റ​ഞ്ഞു. റോ​ക്ക​റ്റ് ആ​ക്ര​മ​ണ​വും വെ​ടി​വ​യ്പും ഉ​ണ്ടാ​യ​പ്പോ​ൾ ഒ​റ്റ​പ്പെ​ട്ടു പോ​യ ര​ണ്ടു സൈ​നി​കരെയാണ് തലയറത്ത് കൊ
ലപ്പെട ുത്തിയത്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *