രാ​ഷ്‌ട്ര​പ​തി സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ജൂ​ലൈ 17നു ​ന​ട​ക്കു​മെ​ന്നു കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ. 20നു ​വോ​ട്ടെ​ണ്ണും.

ന്യൂ​ഡ​ൽ​ഹി: രാ​ഷ്‌ട്ര​പ​തി സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ജൂ​ലൈ 17നു ​ന​ട​ക്കു​മെ​ന്നു കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ. 20നു ​വോ​ട്ടെ​ണ്ണും.

വി​ജ്ഞാ​പ​നം 14നു ​പു​റ​ത്തി​റ​ക്കു​മെ​ന്നും ജൂ​ണ്‍ 28 വ​രെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​മെ​ന്നും തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഡോ. ​ന​സീം സെ​യ്ദി അ​റി​യി​ച്ചു. രാ​ഷ്‌ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ർ​ജി​യു​ടെ കാ​ലാ​വ​ധി ജൂ​ലൈ 24ന് ​അ​വ​സാ​നി​ക്കു​ം.

ഉ​പ​രാ​ഷ്‌​ട്ര​പ​തി സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും. രാ​ഷ്‌​ട്ര​പ​തി​സ്ഥാ​ന​ത്തേ​ക്ക് ജൂ​ണ്‍ 28 വ​രെ സ​മ​ർ​പ്പി​ക്കു​ന്ന നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന 29നു ​ന​ട​ക്കും. ജൂ​ലൈ ഒ​ന്ന് വ​രെ പ​ത്രി​ക​ക​ൾ പി​ൻ​വ​ലി​ക്കാം. ലോ​ക്സ​ഭ, രാ​ജ്യ​സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ​മാ​രാ​യ അ​നൂ​പ് മി​ശ്ര​യും ഷം​ഷേ​ർ കെ. ​ഷെ​രീ​ഫു​മാ​ണ് മു​ഖ്യ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​ർ.

ലോ​ക്സ​ഭ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര ഗ​രി​മെ​ല്ല, ലോ​ക്സ​ഭ സെ​ക്ര​ട്ടേ​റി​യ​റ്റ് ഡ​യ​റ​ക്ട​ർ വി​ന​യ് കു​മാ​ർ മോ​ഹ​ൻ എ​ന്നി​വ​ർ പാ​ർ​ല​മെ​ന്‍റി​ലും സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലെ സെ​ക്ര​ട്ട​റി​മാ​ർ നി​യ​മ​സ​ഭ​ക​ളി​ലും അ​സി​സ്റ്റ​ൻ​ഡ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​രാ​കും. കേ​ര​ള​ത്തി​ൽ നി​യ​മ​സ​ഭ ാസെ​ക്ര​ട്ട​റി വി.​കെ. ബാ​ബു പ്ര​കാ​ശും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ. ​ഷൈ​ല​യു​മാ​ണ് വ​ര​ണാ​ധി​കാ​രി​ക​ൾ.

പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലെയും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എം​പി​മാ​ർ​ക്കും നി​യ​മ​സ​ഭാം​ഗ​ങ്ങ​ൾ​ക്കും വോ​ട്ട് ചെ​യ്യാം. നി​യ​മ​സ​ഭ​യി​ലെ 604-ാം ന​ന്പ​ർ മു​റി​യി​ലാ​ണ് സം​സ്ഥാ​ന​ത്തെ വോ​ട്ടിം​ഗ് കേ​ന്ദ്രം.

എ​ന്നാ​ൽ, നോ​മി​നേ​റ്റ​ഡ് എം​പി, എം​എ​ൽ​എ​മാ​ർ​ക്കും ഡ​ൽ​ഹി, പു​തു​ച്ചേ​രി എ​ന്നി​വ ഒ​ഴി​കെ​യു​ള്ള കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള എം​എ​ൽ​എ​മാ​ർ​ക്കും വോട്ടില്ല.

കേ​ന്ദ്രം ഭ​രി​ക്കു​ന്ന ബി​ജെ​പി​യും ആ​ർ​എ​സ്എ​സും ത​മ്മി​ൽ രാ​ഷ്‌ട്ര​പ​തി സ്ഥാ​നാ​ർ​ഥി സം​ബ​ന്ധി​ച്ച് പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പൊ​തു​ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടി​ല്ല.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *