തോ​ക്കി​ൻ​മു​ന​യി​ൽ നി​ർ​ത്തി സ്ത്രീ​ക​ളു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന കേ​സി​ൽ ഏ​ഴ് പേ​ർ അ​റ​സ്റ്റി​ൽ.

ന്യൂ​ഡ​ൽ​ഹി: സൗ​ത്ത് ഡ​ൽ​ഹി​യി​ൽ തോ​ക്കി​ൻ​മു​ന​യി​ൽ നി​ർ​ത്തി സ്ത്രീ​ക​ളു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന കേ​സി​ൽ ഏ​ഴ് പേ​ർ അ​റ​സ്റ്റി​ൽ. കു​ൽ​ദീ​പ്, വി​പി​ൻ, അ​ജ്മ​ൽ, മ​നീ​ഷ്, രാ​ജ് കു​മാ​ർ, മ​ൻ​സിം​ഗ്, ക​രം​ബീ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​ക​ളി​ൽ ചി​ല​ർ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​ർ​ക്കെ​തി​രെ മ​റ്റു കേ​സു​ക​ളും നി​ല​വി​ലു​ണ്ടെ​ന്ന് ഡി​സി​പി ഇ​ഷ്വാ​ർ സിം​ഗ് പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു കേസിനാസ്പദമായ സം​ഭ​വം. സ്വ​രൂ​പ് ന​ഗ​റി​ൽ വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം ബ​സി​ൽ മ​ട​ങ്ങി വ​രി​ക​യാ​യി​രു​ന്ന ആ​റ് സ്ത്രീ​ക​ളു​ടെ ആ​ഭ​രണങ്ങൾ സംഘം തട്ടിയെടുക്കുകയായിരുന്നു. ഇ​വ​രു​ടെ സ​ഞ്ച​രി​ച്ച ബ​സ് ഖാ​ൻ​പു​രി​ൽ എ​ത്തി​യ​പ്പോ​ൾ മോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്ര​തി​ക​ൾ പ​റ​ഞ്ഞു

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *