യെച്ചൂരിക്കു നേരേയുണ്ടായ ആക്രമണം തി​ക​ഞ്ഞ കാ​ട​ത്ത​മാ​ണെ​ന്ന് എ.​കെ. ആ​ന്‍റ​ണി

ന്യൂ​ഡ​ൽ​ഹി: സീ​താ​റാം യെ​ച്ചൂ​രി​ക്കു നേ​രെ​യു​ണ്ടാ​യ കൈ​യേ​റ്റ ശ്ര​മം തി​ക​ഞ്ഞ കാ​ട​ത്ത​മാ​ണെ​ന്ന് മു​തി​ർ​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി.

അ​ടു​ത്ത കാ​ല​ത്താ​യി രാ​ജ്യ​ത്തു വ​ർ​ധി​ച്ചു വ​രു​ന്ന സം​ഘ​പ​രി​വാ​റി​ന്‍റെ അ​ക്ര​മ രാഷ്‌ട്രീ​യ​ത്തി​ന്‍റെ ഏ​റ്റ​വും ഒ​ടു​വി​ലെ ഉ​ദാ​ഹ​ര​ണ​മാ​ണി​ത്. തങ്ങൾക്ക് അ​പ്രി​യ​മാ​യ ആ​ശ​യം പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രെയും അ​ഭി​പ്രാ​യം പ​റ​യു​ന്ന​വ​രെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി നാ​വ​ട​പ്പി​ക്കാ​ൻ സാ​ധി​ക്കുമെ​ന്ന സം​ഘ​പ​രി​വാ​റി​ന്‍റെ ആ​ഗ്ര​ഹം വ്യാ​മോ​ഹം മാ​ത്ര​മാ​ണ്. യെ​ച്ചൂ​രി സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ത്ര​മ​ല്ല, മ​റി​ച്ച് ഇ​ന്ത്യ​യി​ൽ വ​ള​ർ​ന്നു വ​രു​ന്ന മ​തേ​ത​ര കൂ​ട്ടാ​യ്മ​യ്ക്കു നേ​തൃ​ത്വം ന​ൽ​കു​ന്നനേ​താ​വ് കൂ​ടി​യാ​ണ്. അ​ദ്ദേ​ഹ​ത്തി​നെ​തി​രാ​യ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ക്കു​ന്നു​വെ​ന്നും എ.​കെ ആ​ന്‍റ​ണി വ്യ​ക്ത​മാ​ക്കി. ഡ​ൽ​ഹി​യി​ലു​ണ്ടാ​യി​രു​ന്ന സം​സ്ഥാ​ന മ​ന്ത്രി​മാ​രാ​യ വി.​എ​സ്.സു​നി​ൽ കു​മാ​ർ, മാ​ത്യു ടി. ​തോ​മ​സ് എ​ന്നി​വ​ർ ആ​ക്ര​മണ​ത്തെ അ​പ​ല​പി​ച്ചു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *