ഡൽഹിയിൽ ഭീകരാക്രമണസാധ്യതയുള്ളതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം

ന്യൂഡൽഹി: ഭീകരാക്രമണ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പിനേത്തുടർന്ന് രാജ്യതലസ്ഥാനം കനത്തസുരക്ഷാ വലയത്തിൽ. ഡൽഹിയിൽ മാത്രമല്ല, രാജ്യത്തെ മറ്റ് പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം പ്രേത്യേകിച്ചു ജനത്തിരക്ക് കൂടുതലുള്ള ഇടങ്ങളിൽ കർശന നിരീക്ഷണമേർപ്പെടുത്തണമെന്നാണ് മുന്നറിയിപ്പ്. ബസ് ടെർമിനൽ, എയർപോർട്ട്, സ്റ്റേഡിയം, ടൂറിസ്റ്റുകൾ കൂടുതലായി സന്ദർശിക്കുന്ന സ്ഥലങ്ങൾ ഇവയെല്ലാം ഡൽഹി പോലീസിന്റെ കർശന നിരീക്ഷണത്തിലായിരിക്കും. അതോടൊപ്പം ജനത്തിരക്കേറിയ സ്ഥലങ്ങളിലെല്ലാം പരിശോധനകളും പട്രോളിംഗും കർശനമാക്കിയിട്ടുണ്ട്.

ഡൽഹി പോലീസിന്റേതായി പുറത്തു വന്ന അറിയിപ്പിൽ ജൂൺ 10 നു രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥനത്തിൽ തീവ്രവാദികൾ ഇന്ത്യയിലുടനീളം അക്രമണങ്ങൾക്കു പദ്ധതിയിടുന്നതായി സൂചിപ്പിക്കുന്നു.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *