ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന മ​ല​യാ​ളി ക​ന്യാ​സ്ത്രീ​യെ​യും സം​ഘ​ത്തെ​യും പോ​ലീ​സ് പി​ടി​കൂ​ടി ത​ട​വി​ൽ വ​ച്ചു.

ന്യൂ​ഡ​ൽ​ഹി: ജാ​ർ​ഖ​ണ്ഡി​ൽ നി​ന്നു മ​ധ്യ​പ്ര​ദേ​ശി​ലേ​ക്കു ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന മ​ല​യാ​ളി ക​ന്യാ​സ്ത്രീ​യെ​യും സം​ഘ​ത്തെ​യും പോ​ലീ​സ് പി​ടി​കൂ​ടി ത​ട​വി​ൽ വ​ച്ചു.
ചൊ​വ്വാ​ഴ്ച മ​ധ്യ​പ്ര​ദേ​ശി​ലെ സ​ത്ന​യി​ൽ വ​ച്ചാ​ണ് സം​ഭ​വം. ഇ​രു​പ​ത്ത​ഞ്ചോ​ളം ആ​ദി​വാ​സി പെ​ണ്‍കു​ട്ടി​ക​ളെ മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്താ​ൻ കൊ​ണ്ടു​പോ​കു​ക​യാ​ണെ​ന്ന ബ​ജ്‌​രം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ ന​ട​പ​ടി.

ജാ​ർ​ഖ​ണ്ഡി​ൽ നി​ന്നു സ​ത്ന എ​ക്സ്പ്ര​സി​ൽ ഭോ​പ്പാ​ലി​ലേ​ക്കു യാ​ത്ര ചെ​യ്തി​രു​ന്ന സി​സ്റ്റ​ർ ബീ​ന ജോ​സ​ഫി​നെ​യും നാ​ലു പെ​ണ്‍കു​ട്ടി​ക​ളെ​യു​മാ​ണ് സ​ത്ന സ്റ്റേ​ഷ​നി​ൽ നി​ന്നു രാ​ത്രി 11.40നു ​റെ​യി​ൽ​വേ പോ​ലീ​സ് പി​ടി​കൂ​ടി ത​ട​വി​ൽ​വ​ച്ച​ത്. ഒ​രു മ​ണി​ക്കൂ​ർ മു​ന്പ് ബ​ജ​രം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി​യെ​ന്നും അ​ന്വേ​ഷ​ണ​ത്തെ തു​ട​ർ​ന്ന് സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റി​നു മു​ന്പാ​കെ ഹാ​ജ​രാ​ക്കി വി​ട്ട​യ്ക്കു​ക​യാ​യി​രു​ന്നെ​ന്നും സ​ത്ന ജി​ആ​ർ​പി പോ​ലീ​സ് സ്റ്റേ​ഷ​ൻ ചാ​ർ​ജ് എ​സ്.​ആ​ർ. ബ​ഗ്റി പ​റ​ഞ്ഞു.

പ​ഠ​ന​ത്തി​നാ​യാ​ണ് ജാ​ർ​ഖ​ണ്ഡി​ൽ നി​ന്നു ഭോ​പ്പാ​ലി​ലേ​ക്കു വ​ന്ന​തെ​ന്ന പെ​ണ്‍കു​ട്ടി​ക​ളു​ടെ മൊ​ഴി അം​ഗീ​ക​രി​ച്ച മ​ജി​സ്‌​ട്രേ​ട്ട് ബ​ൽ​വീ​ർ രാ​മ​ൻ, എ​ല്ലാ​വ​രെ​യും വി​ട്ട​യ​യ്ക്കാ​ൻ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്നു ക​ണ്ടെ ത്തി​യ പെ​ണ്‍കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളി​ൽ നി​ന്നു വ​സ്തു​ത​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ പോ​ലീ​സി​നോ​ടു നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ ന്നും ​അ​തു​വ​രെ അ​വ​രെ ശി​ശു​സം​ര​ക്ഷ​ണ സ​മി​തി​ക്കു കൈ​മാ​റി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, പെ​ണ്‍കു​ട്ടി​ക്കു പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യ​തി​ൽ ഗൂ​ഢാലോ​ച​ന​യു​ണ്ടെ ന്ന് ​സി​സ്റ്റ​ർ ബീ​ന​യും വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ളും ആ​രോ​പി​ച്ചു. പെ​ണ്‍കു​ട്ടി​ക്ക് 20 വ​യ​സു​ണ്ടെ ന്നും ​അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *