വന്‍കിട വളം നിര്‍മാണ കമ്പനിയായ ഐഎഫ്എഫ്‌സിഒ ബാങ്ക് ഓഫ് ബെറോഡയുമായി സഹകരിച്ച് കര്‍ഷകര്‍ക്കായി കോബ്രാന്‍ഡഡ് ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കുന്നു.

ന്യൂദല്‍ഹി: വന്‍കിട വളം നിര്‍മാണ കമ്പനിയായ ഐഎഫ്എഫ്‌സിഒ ബാങ്ക് ഓഫ് ബെറോഡയുമായി സഹകരിച്ച് കര്‍ഷകര്‍ക്കായി കോബ്രാന്‍ഡഡ് ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കുന്നു. പദ്ധതി സംബന്ധിച്ച് ഇരു സ്ഥാപനങ്ങളും കഴിഞ്ഞ ഫെബ്രുവരിയില്‍ കരാര്‍ ഒപ്പുവെച്ചിരുന്നു. കൃഷിക്കാവശ്യമായ സാധനങ്ങള്‍ കാഷ്‌ലെസ് സംവിധാനത്തിലൂടെ വാങ്ങുന്നതിന് കര്‍ഷകരെ സജ്ജരാക്കുകയാണ് ലക്ഷ്യം.

മുപ്പത് ദിവസം പലിശയില്ലാതെ പര്‍ച്ചേസ് ചെയ്യാന്‍ കര്‍ഷകരെ സഹായിക്കുന്ന ഈ കാര്‍ഡ് കാഷ്‌ലെസ് സംവിധാനത്തെ പ്രോല്‍സാഹിപ്പിക്കും. കര്‍ഷകര്‍ക്ക് ഉന്നത നിലവാരമുള്ള ജൈവ വളങ്ങള്‍, ജലത്തില്‍ അലിയുന്ന വളങ്ങള്‍, അഗ്രോകെമിക്കല്‍സ്, മൈക്രോ ന്യൂട്രിയെന്റ്, വിത്തിനങ്ങള്‍ മറ്റ് കാര്‍ഷിക അനുബന്ധ സാധനങ്ങള്‍ എന്നിവയൊക്കെ വാങ്ങാന്‍ കാര്‍ഡ് മതിയാകും.

ഐഎഫ്എഫ്‌സിഒയുടെ കാര്‍ഷിക സേവന കേന്ദ്രങ്ങള്‍, കോര്‍പ്പറേറ്റ്‌സ്, ഇബസാര്‍ സ്‌റ്റോഴ്‌സ്, ഐഎഫ്എഫ്ഡിസി ഔട്ട്‌ലൈറ്റുകള്‍ എന്നിവയില്‍ നിന്ന് പര്‍ച്ചേസ് നടത്തുന്ന ഏതൊരു കര്‍ഷകനും ഈ കാര്‍ഡ് ഉപയോഗിക്കാനാകും. പദ്ധതിക്കുകീഴില്‍ കര്‍ഷകര്‍ തങ്ങളുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് 100 രൂപ ഡെപ്പോസിറ്റ് നല്‍കിയാല്‍ ഈ സ്‌റ്റോറുകളില്‍ ബാങ്ക് ഓഫ് ബറോഡയുടെ അക്കൗണ്ട് ഓപ്പണ്‍ ചെയ്യാനാകും. പിന്നീട് കര്‍ഷകന് നല്‍കുന്ന കോബ്രാന്‍ഡഡ് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഒരു മാസത്തേക്ക് പലിശയില്ലാതെ 2500 രൂപയ്ക്ക് വരെ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് പേമെന്റ് നടത്താം.

30 ദിവസത്തിനുള്ളില്‍ അടക്കേണ്ട തുക കാര്‍ഡുടമ അടക്കാതിരുന്നാല്‍ 8.60 ശതമാനം പലിശ ഈടാക്കുന്നതാണ്. സാധാരണ എടിഎം മെഷീനില്‍ നിന്ന് ഈ കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാനും കഴിയും. കര്‍ഷകര്‍ക്ക് അവരുടെ കാര്‍ഷിക സാമഗ്രികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാണ്. ഉത്തര്‍പ്രദേശ്, ബീഹാര്‍, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലെ രണ്ടു ലക്ഷത്തോളം കര്‍ഷകര്‍ക്ക് കാര്‍ഡ് ലഭ്യമാക്കാനാണ് ലക്ഷ്യം.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *