നെ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​ൽ സി​ബി​എ​സ്ഇ ഐ​ടി ഡ​യ​റ​ക്ട​ർ​ക്കെ​തി​രേ സി​ബി​ഐ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു.

ന്യൂ​ഡ​ൽ​ഹി: നെ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​ൽ സി​ബി​എ​സ്ഇ ഐ​ടി ഡ​യ​റ​ക്ട​ർ​ക്കെ​തി​രേ സി​ബി​ഐ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. പ​രീ​ക്ഷാ പേ​പ്പ​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ക​രാ​ർ ന​ൽ​കി​യ ക​ന്പ​നി വ്യാ​ജ​മെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് സി​ബി​ഐ ന​ട​പ​ടി.

ലേ​ലം വി​ളി​ക്കാ​തെ​യാ​ണ് മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​ള്ള ക​രാ​ർ വ്യാ​ജ ക​ന്പ​നി​ക്കു ന​ൽ​കി​യ​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നു സി​ബി​ഐ സി​ബി​എ​സ്ഇ ആ​സ്ഥാ​ന​ത്തു റെ​യ്ഡ് ന​ട​ത്തി. ഇ​വി​ടെ​നി​ന്നു വി​വി​ധ രേ​ഖ​ക​ളും പി​ടി​ച്ചെ​ടു​ത്ത​താ​യി സൂ​ച​ന​യു​ണ്ട്. ഒ​രു കോ​ടി​യി​ൽ അ​ധി​കം രൂ​പ​യ്ക്കാ​ണ് വ്യാ​ജ ക​ന്പ​നി​ക്കു മൂ​ല്യ​നി​ർ​ണ​യ ക​രാ​ർ ന​ൽ​കി​യ​ത്. എ​ന്നാ​ൽ ഇ​തേ​വ​രെ ക​ന്പ​നി മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തി ഉ​ത്ത​ക്ക​ട​ലാ​സു​ക​ൾ തി​രി​ച്ചേ​ൽ​പ്പി​ച്ചി​ല്ല. മാ​ത്ര​മ​ല്ല, ഇ​ത്ര​യും കു​ട്ടി​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ മൂ​ല്യ​നി​ർ​ണ​യം ചെ​യ്യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളും ഈ ​ക​ന്പ​നി​ക്കു​ണ്ട​യി​രു​ന്നി​ല്ല.

ഇ​തേ​തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ വി​വ​ര​ങ്ങ​ളു​ടെ​യും പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണ സം​ഘം എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *