നീറ്റ് : ചോദ്യപേപ്പറുകള്‍ വാഗ്ദാനം ചെയ്ത അഞ്ചുപേരെ അറസ്റ്റ് ചെയ്തു.

ന്യൂദല്‍ഹി: എംബിബിഎസ് കോഴ്സുകളിലേക്ക് പ്രവേശനത്തിന് ദേശീയ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിനുള്ള (നീറ്റ്) ചോദ്യപേപ്പറുകൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനും ഉള്‍പ്പെടുന്നു.

അശോക് ഗുപ്ത, രാഹുല്‍, വിക്രം സിൻഹ, വികാസ് സിൻഹ, ഭൂപേന്ദ്ര ശർമ എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ ഭൂപേന്ദ്ര ശര്‍മ്മ മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥനാണ്. ജയ്പൂരിലെ മൂന്ന് വിദ്യാർത്ഥികളെയും ദല്‍ഹിയിലെ എട്ട് വിദ്യാര്‍ത്ഥികളെയുമാണ് ഇവര്‍ സമീപിച്ചത്. വിദ്യാര്‍ത്ഥികളെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നുമാണ് പ്രതികളെ പിടികൂടിയത്.

ഓരോ വിദ്യാർത്ഥിയില്‍ നിന്നും അഞ്ച് ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടതെന്ന് എ.ഡി.ജി. എ.ടി.എസ് ഉമേഷ് മിശ്ര പറഞ്ഞു. ഇതില്‍ ചില വിദ്യാര്‍ത്ഥികള്‍ ചോദ്യക്കടലാസ് ലഭിക്കാൻ പണം നൽകുകയും ചെയ്തു. എന്നാൽ സംഘം നല്‍കിയ ചോദ്യപേപ്പറിലെ ഒരു ചോദ്യവും ഇന്നലെ പരീക്ഷയിൽ വന്നിരുന്ന.

ബിഹാറിൽ നിന്നുള്ള ഒരു സംഘവുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി ഉമേഷ് മിശ്ര അറിയിച്ചു. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാം.

 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *