നീ​റ്റ് ഫ​ലം ര​ണ്ടാ​ഴ്ച​യോ​ളം വൈ​കും.

ന്യൂ​ഡ​ൽ​ഹി: മെ​ഡി​ക്ക​ൽ, ഡെ​ന്‍റ​ൽ കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള നാ​ഷ​ണ​ൽ എ​ലി​ജി​ബി​ലി​റ്റി കം ​എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റി (നീ​റ്റ്)​ന്‍റെ ഫ​ലം ര​ണ്ടാ​ഴ്ച​യോ​ളം വൈ​കും. ഇ​ന്നാ​ണ് ആ​ദ്യ സ​മ​യ​ക്ര​മ​മ​നു​സ​രി​ച്ചു ഫ​ലം പ്ര​ഖ്യാ​പി​ക്കേ​ണ്ടി​യി​രു​ന്ന​ത്.

എ​ന്നാ​ൽ, മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ മ​ധു​ര െബ​ഞ്ച് മേ​യ് 24നു ​ഫ​ല​പ്ര​ഖ്യാ​പ​നം 12 വ​രെ സ്റ്റേ ​ചെ​യ്തിട്ടുണ്ട്. ഫ​ല​പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും സ്റ്റേ ​ചെ​യ്തി​രു​ന്നു. സ്റ്റേ ​നീ​ക്കിക്കി​ട്ടി​യാ​ൽ 15 ദി​വ​സ​മെ​ങ്കി​ലും വേ​ണം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ. പ​രീ​ക്ഷ ന​ട​ത്തി​യ സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് സെ​ക്ക​ൻ​ഡ​റി എ​ഡ്യു​ക്കേ​ഷ​ൻ (സി​ബി​എ​സ്ഇ) ഇ​തു കാ​ണി​ച്ച് ചൊ​വ്വാഴ്ച മ​ധു​ര ബെ​ഞ്ചി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി.
വെ​ബ്സൈ​റ്റി​ൽ ഒ​എം ആ​റും (ഓ​പ്റ്റി​ക്ക​ൽ മാ​ർ​ക്ക് റെ​ക്ക​ഗ്‌​നി​ഷ​ൻ ഉ​ത്ത​ര​സൂ​ചി​ക​യും ക്ര​മീ​ക​രി​ക്കാ​ൻ ര​ണ്ടാ​ഴ്ച വേ​ണം.

ഫ​ല​പ്ര​ഖ്യാ​പ​നം വൈ​കു​ന്ന​ത് മെ​ഡി​സി​ൻ കോ​ഴ്സി​നു മാ​ത്ര​മ​ല്ല എ​ൻ​ജി​നി​യ​റിം​ഗ് കോ​ഴ്സു​ക​ൾ​ക്കും പ്ര​വേ​ശ​നം വൈ​കാ​നി​ട​യാ​ക്കും. മെ​ഡി​സി​ൻ കൗ​ൺ​സലിം​ഗി​ന്‍റെ ഒ​രു വ​ട്ടം ക​ഴി​ഞ്ഞാ​ണ് എ​ൻ​ജി​നി​യ​റിം​ഗ് കൗ​ൺ​സലിം​ഗ് മി​ക്ക സ്ഥ​ല​ത്തും ന​ട​ത്താ​റ്.മേ​യ് ഏ​ഴി​നു 11.38 ല​ക്ഷം കു​ട്ടി​ക​ൾ എ​ഴു​തി​യ നീ​റ്റി​ന്‍റെ പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ലെ ചോ​ദ്യ​പേ​പ്പ​ർ എ​ളു​പ്പ​മാ​യി​രു​ന്നെ​ന്ന പ​രാ​തി​യി​ലാ​ണു സ്റ്റേ ​ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *