മെ​ഡി​ക്ക​ൽ, ഡെ​ന്‍റ​ൽ പ്ര​വേ​ശ​ന​ത്തി​നാ​യി ദേ​ശീ​യത​ല​ത്തി​ൽ ന​ട​ത്തി​യ നീ​റ്റ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്താ​മെ​ന്നു സു​പ്രീംകോ​ട​തി.

ന്യൂ​ഡ​ൽ​ഹി: മെ​ഡി​ക്ക​ൽ, ഡെ​ന്‍റ​ൽ പ്ര​വേ​ശ​ന​ത്തി​നാ​യി ദേ​ശീ​യത​ല​ത്തി​ൽ ന​ട​ത്തി​യ നീ​റ്റ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്താ​മെ​ന്നു സു​പ്രീംകോ​ട​തി. ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​തു താ​ത്കാ​ലി​ക​മാ​യി ത​ട​ഞ്ഞ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് സ്റ്റേ ചെയ്താണ് അ​വ​ധി​ക്കാ​ല ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്.

26-ാം തീ​യ​തി​ക്കു മു​ന്പ് നീറ്റ് ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​മെ​ന്നു പ​രീ​ക്ഷ ന​ട​ത്തി​യ സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് സെ​ക്ക​ൻ​ഡ​റി എ​ഡ്യൂ​ക്കേ​ഷ​ൻ (സി​ബി​എ​സ്‌​ഇ) സൂ​ചി​പ്പി​ച്ചു. നാ​ഷ​ണ​ൽ എ​ലി​ജി​ബി​ലി​റ്റി ആ​ൻ​ഡ് എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ് (നീ​റ്റ്) മേ​യ് ഏ​ഴി​നാ​ണു ന​ട​ന്ന​ത്.

ഫ​ലപ്രഖ്യാപനം വൈ​കു​ന്ന​ത് മെ​ഡി​ക്ക​ൽ, ഡെ​ന്‍റ​ൽ കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളെ ബാ​ധി​ക്കു​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി സി​ബി​എ​സ്ഇ ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് സു​പ്രീംകോ​ട​തി പ​രി​ഗ​ണി​ച്ച​ത്. ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​തും കൗ​ണ്‍സ​ലിം​ഗു​ക​ളും അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ കോ​ട​തി​യു​ടെ അ​ന്തി​മ ഉ​ത്ത​ര​വി​നു വി​ധേ​യ​മാ​യി​രി​ക്കു​മെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ പി.​സി. പ​ന്ത്, ദീ​പ​ക് ഗു​പ്ത എ​ന്നി​വ​രു​ടെ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ മ​റ്റു ഹൈ​ക്കോ​ട​തി​ക​ൾ പ​രി​ഗ​ണി​ക്ക​രു​തെ​ന്ന സി​ബി​എ​സ്ഇ​യു​ടെ ആ​വ​ശ്യ​വും കോ​ട​തി അം​ഗീ​ക​രി​ച്ചു. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​ക്കൊ​പ്പം സ​മാ​ന​മാ​യ ആ​വ​ശ്യ​ത്തി​ലു​ള്ള ഹ​ർ​ജി ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി​യും പ​രി​ഗ​ണി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു സു​പ്രീംകോ​ട​തി​യു​ടെ ന​ട​പ​ടി.

മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​നു സു​പ്രീം​കോ​ട​തി അം​ഗീ​ക​രി​ച്ച സ​മ​യ​പ​ട്ടി​ക​യു​ണ്ട്. ഈ ​പ​ട്ടി​ക അ​ട്ടി​മ​റി​ക്കും വി​ധം ഹൈ​ക്കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ച​തി​ൽ സു​പ്രീം​കോ​ട​തി ബെ​ഞ്ച് അ​തൃ​പ്തി പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു.

ഉത്തരക്കടലാസുകൾ ഇന്നു സൈറ്റിൽ

നാ​ഷ​ണ​ൽ എ​ലി​ജി​ബി​ലി​റ്റി ആ​ൻ​ഡ് എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റിന്‍റെ (നീ​റ്റ്) പ​ത്തു​ ല​ക്ഷ​ത്തി​ലേ​റെ ഒ​എം​ആ​ർ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ ഇ​ന്നു സി​ബി​എ​സ്ഇ വെ​ബ് സൈ​റ്റി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യും. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചു​ വ​രെ ഇ​തേ​പ്പ​റ്റി​യു​ള്ള ആ​ക്ഷേ​പ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാം. ഉ​ത്ത​ര​സൂ​ചി​ക 15-ന് ​അ​പ്‌​ലോ​ഡ് ചെ​യ്യും. 16-ന് ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യാ​ണ് അ​തേ​പ്പ​റ്റി ആ​ക്ഷേ​പം ന​ൽ​കാ​നു​ള്ള സ​മ​യം. നേ​ര​ത്തെ മൂ​ന്നു​ ദി​വ​സം വീ​തം സൈ​റ്റി​ൽ ഇ​ട്ടി​രു​ന്ന​ത് ഇ​ത്ത​വ​ണ സ​മ​യ​ക്കു​റ​വു​മൂ​ലം ര​ണ്ടു​ ദി​വ​സം വീ​ത​മാ​ക്കി.

ഈ ​ര​ണ്ടു പ്ര​ക്രി​യ​ക​ളും പൂ​ർ​ത്തി​യാ​യിക്കഴിഞ്ഞ് ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ൽ ഫ​ലം പ്ര​ഖ്യാ​പി​ക്കാ​നാ​ണു സി​ബി​എ​സ്ഇ ശ്ര​മി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വെ​ബ്സൈ​റ്റ് www.cbseneet.ic.in

ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​ർ യൂ​സ​ർ ഐ​ഡി​യാ​യി ഉ​പ​യോ​ഗി​ച്ച് പാ​സ് വേ​ഡ് അ​ടി​ച്ച് ത​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടി​ൽ ക​യ​റി​ വേ​ണം ആ​ക്ഷേ​പം അ​റി​യി​ക്കാ​ൻ. ആ​ക്ഷേ​പം ഒ​ന്നി​ന് ആ​യി​രം രൂ​പ അ​ട​യ്ക്ക​ണം. വി​ശ​ദ​വി​വ​രം സൈ​റ്റി​ലു​ള്ള പ​രീ​ക്ഷ​യു​ടെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബു​ള്ള​റ്റി​നി​ൽ.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *