പത്ത് വര്‍ഷങ്ങള്‍ക്കുശേഷം എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങള്‍ നവീകരിക്കുന്നു

ന്യൂദല്‍ഹി: പത്ത് വര്‍ഷങ്ങള്‍ക്കുശേഷം നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യൂക്കേഷണല്‍ റിസേര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (എന്‍.സി.ഇ.ആര്‍.ടി) പാഠപുസ്തകങ്ങള്‍ നവീകരിക്കാനൊരുങ്ങുന്നു. കൗണ്‍സില്‍ ചെയര്‍മാന്‍ ഹൃഷികേശ് സേനാപതി ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

”2007നുശേഷം ഇതാദ്യമായാണ് എന്‍.സി.ഇ.ആര്‍.ടിയില്‍ പാഠപുസ്തകങ്ങളുടെ നവീകരണം നടക്കുന്നത്. അതുകൊണ്ടുതന്നെ വളരെയധികം മാറ്റങ്ങള്‍ അനിവാര്യമാണ്”, ഹൃഷികേശ് സേനാപതി പറഞ്ഞു.

അതേസമയം, പാഠപുസ്തകങ്ങള്‍ വേണ്ടത്ര ലഭ്യമല്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും, പുസ്തക വിതരണത്തിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും, അദ്ദേഹം പറഞ്ഞു. നേരത്തെ പുസ്തക വിതരണത്തിലെ അപാകതയെപ്പറ്റി രക്ഷിതാക്കളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും പരാതി ഉയര്‍ന്നിരിന്നു.

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *