രാജ്യത്ത് തിരംഗ യാത്ര നടത്താനൊരുങ്ങി ബിജെപി.

ന്യൂദല്‍ഹി: രാജ്യത്ത് തിരംഗ യാത്ര നടത്താനൊരുങ്ങി ബിജെപി. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച്‌ രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന പ്രചരണ പരിപാടിക്കാണ് ബിജെപി തുടക്കം കുറിക്കുന്നത്. ഓഗസ്ത് 16 മുതല്‍ 31 വരെയാവും തിരംഗ യാത്ര.

തിരംഗ യാത്രയില്‍ ദേശീയ -സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. ബിജെപി എംപിമാരാവും അതാത് ലോകസഭ മണ്ഡലങ്ങളില്‍ പ്രചരണത്തിന് നേതൃത്വം നല്‍കുക. വന്ദേ മാതരവും ഭാരത്മാത് കി ജയ് വിളികളുമായി തിരംഗ യാത്ര നടത്തുന്ന പ്രവര്‍ത്തകര്‍ ദേശീയത പ്രചരണത്തിന്റെ ഭാഗമായി ത്രിവര്‍ണ പതാകയും വീടുകളില്‍ സ്ഥാപിക്കും.

പ്രചാരണ പരിപാടിയിൽ ഓരോ മേഖലയിലെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും വീടുകള്‍ കയറി പ്രചരണം നടത്തും. 2016ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യ തിരംഗ യാത്രയ്ക്ക് തുടക്കം കുറിച്ചത്. മധ്യപ്രദേശിലെ അലിരാജ്പൂരില്‍ നിന്നായിരുന്നു യാത്ര.

കഴിഞ്ഞ വര്‍ഷം ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന യാത്രയാണ് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയതെങ്കില്‍ ഈ വര്‍ഷം അത് രണ്ടാഴ്ചയായി വര്‍ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി അണികളോട് ആവശ്യപ്പെട്ടത്. വരും വര്‍ഷങ്ങളിലും പരിപാടി മുടക്കമില്ലാതെ നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *