മോദിക്ക് ചരിത്രപുരുഷനായി മാറാന്‍ കഴിയുമെന്ന് ജമ്മു കശ്‌മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി.

ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചരിത്രപുരുഷനായി മാറാന്‍ കഴിയുമെന്ന് ജമ്മു കശ്‌മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ഈ സമയത്തെ വ്യക്തി മോദി തന്നെയാണ്. അദ്ദേഹത്തിന്റെ നേതൃപാടവം വലിയ മുതല്‍ക്കൂട്ടാണെന്നും അവര്‍ പറഞ്ഞു.

കശ്‌മീരിനെ ഈ കുഴപ്പംപിടിച്ച അവസ്ഥയിൽ നിന്ന് രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങളിൽ അദ്ദേഹവുമായി കൈകോർത്ത് പ്രവർത്തിക്കുമെന്നും മെഹബൂബ മുഫ്‌‌തി പറഞ്ഞു. ദൽഹിയിൽ കശ്മീരിനെക്കുറിച്ച് സംഘടിപ്പിച്ച ചർച്ചാപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. ഞാൻ വളർന്നുവരുന്ന കാലത്ത് എന്നെ സംബന്ധിച്ച് ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നത് ഇന്ദിരയായിരുന്നു. ചിലർക്കൊക്കെ ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും ഇന്ദിരയായിരുന്നു ഇന്ത്യ.

ആ ഇന്ത്യ കശ്മീരിന്റെ വേദനയിൽ സങ്കടപ്പെടുന്നതും എനിക്ക് കാണേണ്ടി വന്നു. ഇന്ത്യയിൽ ഒരു മിനി ഇന്ത്യ തന്നെയാണ് കശ്മീർ. ഞാൻ കണ്ടതും ഇപ്പോഴത്തെ ഇന്ത്യയും ഒന്നുമല്ല ടിവി അവതാരകർ പ്രതിഫലിപ്പിക്കുന്നതെന്ന് പറയാതെ വയ്യെന്നും അവർ പറഞ്ഞു.

ഇന്ത്യൻ ഭരണഘടനയിലെ മുന്നൂറ്റി എഴുപതാം വകുപ്പ് പ്രകാരം സംസ്ഥാനത്തിന്റെ പ്രത്യേക പദവി പിൻവലിക്കണമെന്ന ആശയം മുഫ്തി നിഷേധിച്ചു. താഴ്‌വരയുടെ സംസ്ക്കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതിനുള്ള പതാകയും പ്രത്യേക പദവിയുമാണ് വേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *