ഭാ​ര്യ​യെ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി

 

ന്യൂ​ഡ​ല്‍​ഹി: പാ​ർ​ക്കി​ൽ സ​ര്‍​പ്രൈ​സി​നാ​യി ക​ണ്ണ​ട​ച്ച് നി​ന്ന ഭാ​ര്യ​യെ യു​വാ​വ് ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ക​ഴു​ത്തി​ൽ വ​യ​ര്‍ ഉ​പ​യോ​ഗി​ച്ച് കു​രു​ക്കി​ട്ട് ശ്വാ​സം​മു​ട്ടി​ച്ചാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യി​ലാ​ണ് ദാ​രു​ണ​മാ​യ ഈ ​സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. 24 കാ​ര​നാ​യ മ​നോ​ജ് കു​മാ​റാ​ണ്‌ ഭാ​ര്യ കോ​മ​ളി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച വ​ട​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ബൊ​ന്‍റ പാ​ർ​ക്കി​ൽ​വ​ച്ചാ​ണ് മ​നോ​ജ് കൃ​ത്യം ന​ട​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച ഭാ​ര്യ​വീ​ട്ടി​ൽ എ​ത്തി​യ മ​നോ​ജ് കോ​മ​ളി​നോ​ട് ഒ​രു സ​ർ​പ്രൈ​സു​ണ്ടെ​ന്നും പാ​ർ​ക്കി​ലേ​ക്ക് പോ​കാ​മെ​ന്നും അ​റി​യി​ച്ചു. ഇ​ത് വി​ശ്വി​ച്ച് കോ​മ​ൾ മ​നോ​ജി​നൊ​പ്പം ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു സ​മീ​പ​മു​ള്ള പാ​ർ​ക്കി​ലെ​ത്തി. ക​ണ്ണ​ട​ച്ച് നി​ൽ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട ശേ​ഷം ക്ലെ​ച്ച് വ​യ​ർ ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ൽ കു​രു​ക്കി ശ്വാ​സം​മു​ട്ടി​ച്ച് കോ​മ​ളി​നെ മ​നോ​ജ് കൊ​ല​പ്പെ​ടു​ത്തി. കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം മ​നോ​ജ് ത​ന്‍റെ സു​ഹൃ​ത്തി​നെ വി​ളി​ച്ച് സം​ഭ​വം അ​റി​യി​ച്ചു. സു​ഹൃ​ത്ത് വി​വ​രം പോ​ലീ​സ് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച രാ​ത്രി ത​ന്നെ മ​നോ​ജി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കോ​മ​ളി​ന്‍റെ മൃ​ത​ദേ​ഹം പാ​ർ​ക്കി​ൽ​നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു. മ​നോ​ജ് അ​മി​ത​മാ​യി മ​ദ്യ​പി​ച്ചി​രു​ന്നു. പോ​ലീ​സ് ഇ​യാ​ളു​മാ​യി പാ​ർ​ക്കി​ലെ​ത്തി​യാ​ണ് കോ​മ​ളി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ആ​റ് മ​ണി​ക്കൂ​ര്‍ നീ​ണ്ട പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​ദ്യ​ല​ഹ​രി​യി​ലാ​യ​തി​നാ​ല്‍ എ​വി​ടെ​യാ​ണ് മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ച്ച​തെ​ന്ന് കൃ​ത്യ​മാ​യി പ​റ​യാ​ന്‍ മ​നോ​ജി​ന് ക​ഴി​യാ​തി​രു​ന്ന​താ​ണ് തെ​ര​ച്ചി​ല്‍ ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യ​ത്.

ര​ണ്ട് വ​ര്‍​ഷം മു​മ്പാ​ണ് ഇ​രു​വ​രും ത​മ്മി​ല്‍ പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച​ത്. കോ​മ​ള​ത്തി​ന് പ​ര​പു​രു​ഷ ബ​ന്ധ​മു​ണ്ടെ​ന്ന മ​നോ​ജ് കു​മാ​റി​ന്‍റെ സം​ശ​യം പ​ല​പ്പോ​ഴും വ​ഴ​ക്കി​ന് കാ​ര​ണ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ കു​റ​ച്ചു​മാ​സ​മാ​യി ഇ​രു​വ​രും വേ​ര്‍​പി​രി​ഞ്ഞു താ​മ​സി​ക്കു​ക​യാ​യി​രു​ന്നു.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *