കുമ്മനം രാജശേഖരന് നേരെയുണ്ടായ വധശ്രമത്തില്‍ അപലപിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പി മുരളീധര്‍ റാവു.

ന്യൂദല്‍ഹി: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നേരെയുണ്ടായ വധശ്രമത്തില്‍ അപലപിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പി മുരളീധര്‍ റാവു.

ഇതുപോലെയുളള അക്രമങ്ങള്‍ കേരളത്തിലെ ബിജെപിയുടെ വളര്‍ച്ച തടയാന്‍ സിപിഎമ്മിനാവില്ലെന്നും, ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ 1.30 ഓടെയാണ് കുമ്മനം രാജശേഖരന് നേരെ വധശ്രമം നടന്നത്. തിരുവനന്തപുരം കുന്നുകുഴിയിലുളള സംസ്ഥാന ഓഫീസിലെത്തിയ അക്രമിസംഘം പോലീസ് നോക്കിനില്‍ക്കേ സംസ്ഥാന അദ്ധ്യക്ഷന്റേതടക്കം അഞ്ചോളം വാഹനങ്ങള്‍ തല്ലിതകര്‍ത്തു.

ഡിവൈഎഫ് ഐ നേതാവായ ഐപി ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയത്. അക്രമത്തിന്റെ സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് ഇത് വ്യക്തമാണ്.

******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *