പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി 25നും 26നും അ​മേ​രി​ക്ക സ​ന്ദ​ർ​ശി​ക്കും.

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി 25നും 26നും അ​മേ​രി​ക്ക സ​ന്ദ​ർ​ശി​ക്കും. 26നാ​ണു യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്ച. ട്രം​പ് അ​ധി​കാ​ര​മേ​റ്റ​ ശേ​ഷ​മു​ള്ള മോ​ദി​യു​ടെ ആ​ദ്യ​കൂ​ടി​ക്കാ​ഴ്ച​യും ആ​ദ്യ യു​എ​സ് സ​ന്ദ​ർ​ശ​ന​വു​മാ​ണി​ത്. ഇ​ന്ത്യ – യു​എ​സ് ബ​ന്ധം ജോ​ർ​ജ് ബു​ഷി​ന്‍റെ​യും ബ​റാ​ക് ഒ​ബാ​മ​യു​ടെ​യും കാ​ല​ത്തേ​തു​പോ​ലെ ഊ​ഷ്മ​ള​മ​ല്ല ട്രം​പി​ന്‍റെ വ​ര​വി​നു​ശേ​ഷം. പ​ല വി​ഷ​യ​ങ്ങ​ളി​ലും ഇ​രു രാ​ജ്യ​ങ്ങ​ളും ഭി​ന്ന ധ്രു​വ​ങ്ങ​ളി​ലു​മാ​യി. ഭ‍ീ​ക​ര​ത, ചൈ​ന​യു​ടെ അ​ധീ​ശ​ത്വ​ശ്ര​മം തു​ട​ങ്ങി​യ ചു​രു​ക്കം വി​ഷ​യ​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ൾ ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കും സ​മാ​ന വീ​ക്ഷ​ണ​മു​ള്ള​ത്.

ട്രം​പും മോ​ദി​യും താ​ന്താ​ങ്ങ​ളു​ടെ രാ​ജ്യ​ങ്ങ​ളി​ൽ തൊ​ഴി​ൽ കൂ​ട്ടാ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ പൊ​രു​ത്ത​ക്കേ​ടി​ന്‍റെ ഒ​രു വ​ശ​മാ​ണ്. ഇ​ന്ത്യ​യു​ടെ ഐ​ടി സേ​വ​ന ക​ന്പ​നി​ക​ളെ ട്രം​പ് ഭ​ര​ണ​കൂ​ടം ശ​ത്രു​താ​മ​നോ​ഭാ​വ​ത്തോ​ടെ കാ​ണു​ക​യാ​ണെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. എ​ച്ച് വ​ൺ ബി ​വീസ അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ ഐ​ടി ജീ​വ​ന​ക്കാ​ർ എ​ന്നീ വി​ഷ​യ​ങ്ങ​ൾ മോ​ദി കൂ​ടി​ക്കാ​ഴ്ച​യി​ൽ ഉ​ന്ന​യി​ക്കും. ഇ​ന്ത്യ​ൻ വം​ശ​ജ​ർ​ക്കെ​തി​രേ വ​ർ​ധി​ച്ചു​വ​രു​ന്ന വം​ശീ​യാ​ക്ര​മ​ണ​ങ്ങ​ളാ​ണു മോ​ദി ഉ​ന്ന​യി​ക്കു​ന്ന മ​റ്റൊ​രു വി​ഷ​യം.

കാ​ലാ​വ​സ്ഥാ​മാ​റ്റം സം​ബ​ന്ധി​ച്ച പാ​രീ​സ് ഉ​ട​ന്പ​ടി​യി​ൽ​നി​ന്ന് അ​മേ​രി​ക്ക പി​ന്മാ​റു​ന്ന​തി​ലെ നി​രാ​ശ മോ​ദി അ​റി​യി​ക്കും.പാ​ക്കി​സ്ഥാ​ൻ ഇ​ന്ത്യ​യിലേ​ക്കു ഭീ​ക​ര​രെ അ​യ​യ്ക്കു​ന്ന​തും അ​തി​ർ​ത്തി ലം​ഘി​ക്കു​ന്ന​തും ചൈ​ന പാ​ക്കി​സ്ഥാ​നി​ലൂ​ടെ സാ​ന്പ​ത്തി​ക ഇ​ട​നാ​ഴി നി​ർ​മി​ച്ച് ഇ​ന്ത്യ​യെ വ​ല​യം ചെ​യ്യു​ന്ന​തും മ​റ്റും ച​ർ​ച്ചാ​വി​ഷ​യ​ങ്ങ​ളാ​കും. ഇ​ന്ത്യ​യു​ടെ പ്ര​മു​ഖ ആ​യു​ധ ദാ​താ​വാ​യി മാ​റി​യ അ​മേ​രി​ക്ക കു​റേ​ക്കൂ​ടി ഉ​യ​ർ​ന്ന ത​ല​ത്തി​ലേ​ക്ക് പ്ര​തി​രോ​ധ സ​ഹ​ക​ര​ണം കൂ​ട്ടു​ന്ന കാ​ര്യ​വും ച​ർ​ച്ചാവി​ഷ​യ​മാ​കും.അ​ധി​കാ​ര​മേ​റ്റ​ശേ​ഷ​മു​ള്ള മോ​ദി അ​ഞ്ചാ​മ​ത്തെ യു​എ​സ് സ​ന്ദ​ർ​ശ​ന​മാ​ണ് ഇ​ത്. 63-ാമ​ത്തെ വി​ദേ​ശ​യാ​ത്ര​യും.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *