ഖജനാവിൽ നിന്ന് മോഡിയുടെ റാലിക്കു 500 വെച്ച്

അമര്‍ഖണ്ഡില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ റാലിക്ക് ആളെക്കൂട്ടിയത് ദിവസക്കൂലി നല്‍കി. ആളൊന്നിന് 500 രൂപ വീതമാണ് റാലിയില്‍ പങ്കെടുത്തവര്‍ക്ക് നല്‍കിയത്. തുക നല്‍കിയതാകട്ടെ സ്വച്ഛ് ഭാരത് മിഷന്റെ ഫണ്ടില്‍ നിന്നും. റാലിയില്‍ പങ്കെടുത്തവര്‍ക്ക് സ്വച്ഛ് ഭാരത് മിഷന്‍ ഫണ്ടില്‍ നിന്നും 500 രൂപ വീതം നല്‍കാന്‍ മദ്ധ്യപ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടു. അരലക്ഷത്തോളം പേര്‍ പങ്കെടുത്ത റാലിയില്‍ ആളെക്കൂട്ടുന്നതിന് 25 കോടിയോളം രൂപയിലധികമാണ് ബിജെപി സര്‍ക്കാര്‍ ചെലവാക്കിയത്.
മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നര്‍മ്മദായാത്രയിലാണ് സംഭവം നടന്നത്. പരിപാടിയുടെ സമാപനസമ്മേളനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസംഗിച്ചത്.

സംസ്ഥാനത്തെ 33 ജില്ലകളില്‍ നിന്നാണ് ബിജെപി കൂലിക്ക് ആളെക്കൂട്ടിയത്. സ്വച്ഛ് ഭാരത് മിഷന്‍ രേഖകളില്‍ പരിശീലന പരിപാടി എന്ന് കാണിച്ചായിരുന്നു ഫണ്ട് ദുര്‍വിനിയോഗം.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *