അടിയന്തരാവസ്ഥ ഭാരത ചരിത്രത്തിലെ കറുത്ത ദിനം:നരേന്ദ്രമോദി

അടിയന്തരാവസ്ഥ ഭാരത ചരിത്രത്തിലെ കറുത്ത ദിനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . മന്‍ കി ബാത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനപ്പെട്ട ജന നേതാക്കളും എന്തിന് ജുഡീഷ്യറിക്ക് പോലും അടിയന്തരാവസ്ഥയുടെ കരാള ഹസ്തങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചില്ല . ജനാധിപത്യം പുനസ്ഥാപിക്കാന്‍ നീണ്ട യുദ്ധം തന്നെ ജനാധിപത്യ വിശ്വാസികള്‍ക്ക് നടത്തേണ്ടി വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി അടിയന്തരാവസ്ഥക്കാലത്തെഴുതിയ കവിതയും അദ്ദേഹം മന്‍ കി ബാത്തില്‍ ഉദ്ധരിച്ചു .ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് 42 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം . ജനാധിപത്യാവകാശങ്ങള്‍ ഹനിക്കപ്പെട്ട് മിക്ക പ്രതിപക്ഷ നേതാക്കളും അന്ന് ജയിലില്‍ ആയിരുന്നു . ജനാധിപത്യം പുനസ്ഥാപിക്കാന്‍ പോരാട്ടം നടത്തിയ ബിജെപി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കടുത്ത യാതനകളാണ് അക്കാലത്ത് നേരിട്ടത് .റംസാന്‍ കാരുണ്യത്തിന്റെയും സ്നേഹത്തിന്‍റേയും സഹനത്തിന്റേയും മഹത്തായ സന്ദേശമാണ് പങ്കുവയ്ക്കുന്നത്. ഇത് എല്ലാവര്‍ക്കും പ്രചോദനമാണെന്നും ഇത്തരത്തിലുളള ആഘോഷങ്ങള്‍ സന്തോഷം പകരുന്നവയാണെന്നും ഇത് രാജ്യത്തെ മുന്നോട്ട് നയികുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *