മുത്തലാഖുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഓള്‍ ഇന്ത്യ മുസ്ലിം വുമണ്‍ പേഴ്സണല്‍ ലോ ബോര്‍ഡ് അധ്യക്ഷ ഷൈസ്ത അംബര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

ന്യൂദല്‍ഹി: മുത്തലാഖുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഓള്‍ ഇന്ത്യ മുസ്ലിം വുമണ്‍ പേഴ്സണല്‍ ലോ ബോര്‍ഡ് അധ്യക്ഷ ഷൈസ്ത അംബര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പുതിയ മുസ്ലിം വിവാഹ ഉടമ്പടിയുടെ മാതൃക പ്രധാനമന്ത്രിയ്ക്ക് കൈമാറുകയും ഇത് എത്രയും പെട്ടെന്ന് നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ആധികാരികത ഉറപ്പുവരുത്തുന്നതിന് വിവാഹ ഉടമ്പടി ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഷൈസ്ത അംബര്‍ പറഞ്ഞു. ആധാര്‍ കാര്‍ഡുമായി ഇതിനെ ബന്ധപ്പെടുത്തുന്നതിലൂടെ വരനും വധുവും ഔദ്യോഗികമായ വ്യവസ്ഥയുടെ ഭാഗമാകുമെന്നും ഷൈസ്ത അംബര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി താല്‍പര്യം പ്രകടിപ്പിച്ചതായും എത്രയും പെട്ടെന്ന് ഇത് യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി

ഏറെക്കാലമായി വിവാഹ ഉടമ്പടിയിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്തണമെന്ന് ഇന്ത്യയിലെ മുസ്ലിം സ്ത്രീകള്‍ ആവശ്യപ്പെട്ടവരികയാണ്. ഇതിനായി വിവാഹ ഉടമ്പടിയുടെ ഒരു മാതൃകയും തയ്യാറാക്കിയിരുന്നു. എന്നാല്‍ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇത് നടപ്പില്‍വരുത്തുന്നതില്‍ പരാജയപ്പെടുകയായിരുന്നുവെന്ന് അവർ കുറ്റപ്പെടുത്തി.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *