രാജ്യത്തിന്റെ വികസനത്തിന് അഴിമതി ഏറെ പ്രതിസന്ധി ഉയര്‍ത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ന്യൂദല്‍ഹി : രാജ്യത്തിന്റെ വികസനത്തിന് അഴിമതി ഏറെ പ്രതിസന്ധി ഉയര്‍ത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദാരിദ്ര്യം, വിദ്യാഭ്യാസം, പോഷകാഹാരക്കുറവ് എന്നിവയാണ് രാജ്യം അഭിമുഖീകരിക്കുന്ന മുഖ്യ പ്രശ്‌നങ്ങള്‍. 2022ഓടെ രാജ്യത്തെ പുതിയ ഇന്ത്യയാക്കി മാറ്റാന്‍ ഏവരും പരിശ്രമിക്കണമെന്നും മോദി പറഞ്ഞു.

ക്വിറ്റ് ഇന്ത്യാ വാര്‍ഷികത്തോടനുബന്ധിച്ചുള്ള ലോക്‌സഭാ പ്രത്യേക സമ്മേളനത്തില്‍ പങ്കെടുക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോളനി വാഴ്ചയ്‌ക്കെതിരായാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്. നിരവധിയാളുകളുടെ വര്‍ഷങ്ങളോളമുള്ള പ്രവര്‍ത്തന ഫലമാണ് സ്വാതന്ത്ര്യം. ക്വിറ്റ് ഇന്ത്യ സമരമാണ് മികച്ചൊരു നേതൃത്വത്തെ ഇന്ത്യയ്ക്ക് സമ്മാനിച്ചത്.

വളര്‍ന്നു വരുന്ന തലമുറ ക്വിറ്റ് ഇന്ത്യ സമരമെന്തെന്ന് മനസ്സിലാക്കി നല്‍കണം. ഇത് രാജ്യത്തിന്റെ ശക്തി വര്‍ധിപ്പിക്കും. 1942ല്‍ നിന്ന് 1947ല്‍ എത്തി സ്വാതന്ത്ര്യം നേടുമ്പോള്‍ രാജ്യത്തെ ജനങ്ങള്‍ക്കുണ്ടായിരുന്ന പ്രചോദനം 2017ല്‍ നിന്ന് 2022 വര്‍ഷത്തിലേക്ക് പോകുമ്പോള്‍ വീണ്ടെടുത്ത് പുതിയ ഇന്ത്യ നിര്‍മിക്കണമെന്നും മോദി പറഞ്ഞു. രാജ്യത്തു നിന്ന് വര്‍ഗ്ഗീയത, ജാതി, അഴിമതി എന്നിവ ഇല്ലാതാക്കി 2022 ഓടെ പുതിയ ഇന്ത്യയാക്കി മാറ്റാന്‍ പ്രതിജ്ഞ ചെയ്യണമെന്ന് ക്വിറ്റ് ഇന്ത്യ വാര്‍ഷികത്തോടനുബന്ധിച്ച് ചെയ്ത ട്വീറ്റിലും മോദി അഭ്യര്‍ഥിച്ചു.

ദാരിദ്ര്യം, അഴിമതി, ഭീകരവാദം, വര്‍ഗ്ഗീയവാദം, മതവികാരം എന്നിവയില്ലാത്തതും ശുചിത്വ പൂര്‍ണ്ണവുമായ പുതിയ ഇന്ത്യ 2022 ഓടെ കൊണ്ടുവരാമെന്ന് പ്രതിജ്ഞ ചെയ്യണം. 1942ലെ സമരത്തില്‍ പങ്കെടുത്തവര്‍ ഇതിന് പ്രചോദനമാവട്ടെ. ഇന്ത്യയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ് ക്വിറ്റ് ഇന്ത്യ സമരം. ഇതില്‍ പങ്കെടുത്തവക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതായും മോദി ട്വീറ്റ് ചെയ്തു.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *