രാ​ജ്യ​ത്ത് അ​ഴി​ഞ്ഞാ​ടു​ന്ന ഗോ​സം​ര​ക്ഷ​ക​ർ​ക്കെ​തി​രേ ഗാ​ന്ധി​ജി​യു​ടെ സ​ബ​ർ​മ​തി ആ​ശ്ര​മ​ത്തി​ൽ നി​ന്നു ശ​ബ്ദ​മു​യ​ർ​ത്തി മോ​ദി.

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് അ​ഴി​ഞ്ഞാ​ടു​ന്ന ഗോ​സം​ര​ക്ഷ​ക​ർ​ക്കെ​തി​രേ ഗാ​ന്ധി​ജി​യു​ടെ സ​ബ​ർ​മ​തി ആ​ശ്ര​മ​ത്തി​ൽ നി​ന്നു ശ​ബ്ദ​മു​യ​ർ​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ജ്യ​ത്ത് പ​ശു സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ ജ​ന​ങ്ങ​ളെ കൊ​ല്ലു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ഗോ​ര​ക്ഷാ പ്ര​വ​ർ​ത്ത​ക​ർ​ക്ക് താ​ക്കീ​ത് ന​ൽ​കി.

ആ​ർ​ക്കും നി​യ​മം കൈ​യി​ലെ​ടു​ക്കാ​ൻ അ​വ​കാ​ശ​മി​ല്ല. അ​ഹിം​സ​യു​ടെ നാ​ടാ​ണ് ന​മ്മു​ടേ​ത്. അ​ക്ര​മം കൊ​ണ്ട് ഒ​രു പ്ര​ശ്ന​ത്തി​നും പ​രി​ഹാ​രം ക​ണ്ടെ​ത്താ​നാ​കി​ല്ല. രാഷ്‌ട്രപി​താ​വാ​യ മ​ഹാ​ത്മാഗാ​ന്ധി ഇ​ത്ത​രം പ്ര​വ​ണ​ത​ക​ളെ അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല. വി​നോ​ബ ഭാ​വെ​യും മ​ഹാ​ത്മാ ഗാ​ന്ധി​യു​മാ​ണ് ഗോ ​ഭ​ക്തി​യു​ടെ മാ​ർ​ഗം കാ​ണി​ച്ചു ത​ന്ന​തെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ഹ​മ്മ​ദാ​ബാ​ദി​ൽ സ​ബ​ർ​മ​തി ആ​ശ്ര​മ​ത്തി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി.

ഗോ ​സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ അ​ക്ര​മം ന​ട​ത്തു​ന്നതു വ്യാ​ജ​ന്മാ​രാ​ണെ​ന്നും ഇ​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്നും മോ​ദി ക​ഴി​ഞ്ഞ വ​ർ​ഷം പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നു ശേ​ഷവും രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ര​വ​ധി പേ​ർ ഗോ​സം​ര​ക്ഷ​ക​രു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കു​ക​യും കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്തിരുന്നു. ഏ​റെ നാ​ള​ത്തെ മൗ​ന​ത്തി​നു ശേ​ഷ​മാ​ണ് മോ​ദി ഇ​പ്പോ​ൾ ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വീ​ടി​നു പു​റ​ത്ത് ച​ത്ത പ​ശു​വി​നെ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച ജാ​ർ​ഖ​ണ്ഡി​ൽ ജ​ന​ക്കൂ​ട്ടം ഉ​സ്മാ​ൻ അ​ൻ​സാ​രി എ​ന്ന ക​ർ​ഷ​ക​നെ​യും കു​ടും​ബ​ത്തെ​യും ആ​ക്ര​മി​ച്ചു വീ​ടി​നു തീ​യി​ട്ടി​രു​ന്നു. അ​തി​നു​പു​റ​മേ റം​സാ​ന്‍റെ ത​ലേ ദി​വ​സം ഡ​ൽ​ഹി​യി​ൽ നി​ന്നും ഹ​രി​യാ​ന​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ട​യി​ൽ ഒ​രു സം​ഘം ആ​ളു​ക​ൾ ജു​നൈ​ദ് എ​ന്ന പ​തി​നാ​റു​കാ​ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി സ​ഹോ​ദ​ര​ങ്ങ​ളെ ആ​ക്ര​മി​ച്ച​ത് പ​ശു​വി​നെ തി​ന്നു​ന്ന​വ​ർ എ​ന്നാ​ക്രോ​ശി​ച്ചു കൊ​ണ്ടാ​ണ്.

പ​ശു സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ അ​ക്ര​മം അ​ഴി​ച്ചു വി​ടു​ന്ന​തി​നെ​തി​രേ രാ​ജ്യ​വ്യാ​പ​ക​മാ​യി ബു​ധ​നാ​ഴ്ച പ്ര​തി​ഷേ​ധം ന​ട​ന്നി​രു​ന്നു. കേ​ര​ള​ത്തി​ലും ഡ​ൽ​ഹി​യി​ലും ഉ​ൾ​പ്പെടെ പ​ത്തു ന​ഗ​ര​ത്തി​ൽ നോ​ട്ട് ഇ​ൻ മൈ ​നെ​യിം എ​ന്ന പേ​രി​ൽ പ്ര​തി​ഷേ​ധം ന​ട​ന്ന​തി​ന്‍റെ പി​ന്നാ​ലെ​യാ​ണ് അ​ക്ര​മ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നു മോദി വ്യ​ക്ത​മാ​ക്കി​യ​ത്.

******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *