ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ചോ​ർ​ത്തു​ന്നു; മൊ​ബൈ​ല്‍ ക​മ്പ​നി​ക​ള്‍​ക്ക് നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി: ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ചോ​ർ​ത്തു​ന്നെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് ചൈ​നീ​സ് മൊ​ബൈ​ല്‍ ക​മ്പ​നി​ക​ള്‍​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ നോ​ട്ടീ​സ് അ​യ​ച്ചു. വി​വോ, ഒ​പ്പോ, ഷ​വോ​മി തു​ട​ങ്ങി 21 ചൈ​നീ​സ് മൊ​ബൈ​ല്‍ ക​മ്പ​നി​ക​ള്‍​ക്കാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്.

സ്മാ​ര്‍​ട്ട്‌​ഫോ​ണി​ല്‍ സൂ​ക്ഷി​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ളും മൊ​ബൈ​ല്‍ ന​മ്പ​റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തു​ന്നു എ​ന്ന സം​ശ​യം ഉ​യ​ർ​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ആ​പ്പി​ള്‍, സാം​സ​ങ്ങ് എ​ന്നീ ക​മ്പ​നി​ക​ള്‍​ക്കും കേ​ന്ദ്ര ഐ​ടി മ​ന്ത്രാ​ല​യം നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്.

ആ​ഗ​സ്റ്റ് 28 ന് ​മു​ന്‍​പ് മ​റു​പ​ടി ന​ല്‍​ക​ണം. മ​റു​പ​ടി ല​ഭി​ച്ച ശേ​ഷം അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തും. പ​രി​ശോ​ധ​ന​യി​ല്‍ നി​യ​മ​ലം​ഘ​നം ബോ​ധ്യ​പ്പെ​ട്ടാ​ല്‍ പി​ഴ​യു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *