ലാലു പ്രസാദ്​ യാദവി​ന്റെ മകള്‍ മിസ ഭാരതിയുടെ ദല്‍ഹിയിലെ വീട്ടില്‍ എന്‍ഫോഴ്​സ്മെന്റ് ഡയറക്​​ടറേറ്റ് മിന്നൽ ​പരിശോധന നടത്തി.

ന്യൂദല്‍ഹി: ലാലു പ്രസാദ്​ യാദവി​ന്റെ മകള്‍ മിസ ഭാരതിയുടെ ദല്‍ഹിയിലെ വീട്ടില്‍ എന്‍ഫോഴ്​സ്മെന്റ് ഡയറക്​​ടറേറ്റ് മിന്നൽ ​പരിശോധന നടത്തി. കുറഞ്ഞ വിലക്ക്​ ബിനാമി ഭൂമി വാങ്ങിക്കൂട്ടിയെന്ന കേസില്‍ അന്വേഷണം നേരിടുകയാണ്​ മിസ ഭാരതിയും ഭര്‍ത്താവ്​ ഷൈലേഷ്​ കുമാറും.

മിസ ഭാരതിയുമായി ബന്ധപ്പെട്ട മി​ഷൈല്‍ പാക്കേഴ്സ്​ ആന്‍റ്​ പ്രിന്‍റേഴ്​സ്​ പ്രൈവറ്റ് ലിമിറ്റഡ്​ എന്ന കമ്പനി ദല്‍ഹി ബിജ്​വാസന്‍ മേഖലയില്‍ ഫാം ഹൗസ്​ വാങ്ങിയ സംഭവം ബിനാമി ഇടപാടാണെന്നും അന്വേഷണ സംഘത്തിന്​ സംശയമുണ്ട്​.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ലാലു പ്രസാദ്​ യാദവിന്റെയും മകന്‍ ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവി​​ന്റെയും പാട്​നയിലെ വീടുകളില്‍ കഴിഞ്ഞ ദിവസം റെയ്​ഡ്​ നടന്നിരുന്നു. സംഭവം കേന്ദ്ര സര്‍ക്കാറിന്റെ ഗൂഢാലോനചയാണെന്ന്​ ലാലു പ്രസാദ്​ ലാലുപ്രസാദ്​ യാദവ് പ്രതികരിച്ചു.

*****************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *