രാജസ്ഥാന്‍ മന്ത്രി ബാബുലാല്‍ വര്‍മ്മക്ക് വാഹനാപകടത്തില്‍ പരിക്ക്

രാജസ്ഥാന്‍ : രാജസ്ഥാനിലെ ഫുഡ് ആന്റ് സപ്ലൈസ് മന്ത്രി ബാബുലാല്‍ വര്‍മ്മക്ക് വാഹനാപകടത്തില്‍ പരിക്ക്. തിങ്കളാഴ്ച രാത്രി ദേശീയപാത നമ്പര്‍ 76 ലാണ് അപകടം നടന്നത്. റോഡിനു കുറുകെ കടന്നുപോവുകയായിരുന്ന പോത്തിനെ ഇടിച്ചിട്ടതിനു ശേഷം നിയന്ത്രണം വിട്ട് മറിഞ്ഞാണ് വാഹനം അപകടത്തില്‍പ്പെട്ടത്.

പരിക്കേറ്റ വര്‍മ്മയും അദ്ദേഹത്തിന്റെ സഹായിയായ മോത്തി ലാലിനെയും എം ബി എസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മോത്തി ലാല്‍ മരണപ്പെട്ടു. മന്ത്രി ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *